Posted On date_range 4 May 2026 11:54 AM IST Updated On date_range 4 May 2026 11:54 AM IST നടുമുറ്റം ഖത്തർ സുഹൃദ് സംഗമവും യാത്രയയപ്പും text_fields bookmark_border camera_alt നടുമുറ്റം സംഘടിപ്പിച്ച വിഷു -ഈസ്റ്റര്‍ സുഹൃദ് സംഗമം പ്രസിഡന്റ് സന നസീം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു ദോഹ: നടുമുറ്റം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റർ -വിഷു ആഘോഷവും നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. വിവിധങ്ങളായ ആഘോഷങ്ങള്‍ ഒന്നിച്ച് വരുന്നത് ഏറെ ആഹ്ലാദകരമാണെന്നും ആഘോഷാവസരങ്ങള്‍ മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതാണെന്നും ഇത്തരം കൂടിച്ചേരലുകള്‍ സൗഹാര്‍ദത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും മനോഹര സംയോജനമാണെന്നും പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റും നടുമുറ്റം സെൻട്രൽ എക്സിക്യൂട്ടീവ് അംഗവുമായ ലത കൃഷ്ണ സൗഹൃദ സന്ദേശത്തില്‍ പറഞ്ഞു. നടുമുറ്റം കൺവീനർ ജോളി തോമസ്, ട്രഷറർ അജീന അസീം തുടങ്ങിയവര്‍ സംസാരിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നടുമുറ്റം സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് വിഭവസമൃദ്ധമായ വിഷു സദ്യയും ഒരുക്കി. പരിപാടിയുടെ ഭാഗമായി വിവിധ കലാ -കായിക വിനോദ പരിപാടികളും അരങ്ങേറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Mid-day Qatar Friends' Gathering and Pilgrimage

നടുമുറ്റം ഖത്തർ സുഹൃദ് സംഗമവും യാത്രയയപ്പും
M
MadhyamamSource Link
about 3 hours ago
