BoolokamBoolokam
ന​ര​ക​ത്തി​ലേ​ക്ക് 
തു​റ​ക്കു​ന്ന 
വാ​തി​ലു​ക​ള്‍

ന​ര​ക​ത്തി​ലേ​ക്ക് തു​റ​ക്കു​ന്ന വാ​തി​ലു​ക​ള്‍

M
MadhyamamSource Link
ഫ​ല​സ്തീ​നി​ ത​ട​വു​കാ​രെ വ​ധി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന നീ​ക്ക​ങ്ങ​ൾ ഇ​സ്രാ​യേ​ലി​ൽ ന​ട​ക്കു​ക​യാ​ണ്. നി​ഷ്ഠു​ര​മാ​യ ആ ​നീ​ക്ക​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ലി​ലെ ജ​യി​ൽ അ​നു​ഭ​വ​ങ്ങ​ൾ വി​വി​ധ രാ​ഷ്ട്രീ​യ ത​ട​വു​കാ​രു​ടെ മൊ​ഴി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി വി​വ​രി​ക്കു​ക​യാ​ണ് ലേ​ഖ​ക​ൻ. “അ​വ​രെ​ന്നെ പൂ​ര്‍ണ ന​ഗ്ന​നാ​ക്കി. പി​റ​കി​ല്‍നി​ന്ന് കൈ ​ര​ണ്ടും കൂ​ട്ടി​ക്കെ​ട്ടി. ശേ​ഷം ര​ണ്ടു മൂ​ന്നു പേ​ര്‍ ചേ​ര്‍ന്ന് ശ​രീ​ര​മാ​സ​ക​ലം അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. പ​തി​നൊ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം മ​ഴ​യി​ലും ക​ടു​ത്ത ത​ണു​പ്പി​ലും ഞാ​ന്‍ അ​ങ്ങ​നെ കൊ​ടി​യ വേ​ദ​ന സ​ഹി​ച്ചു കി​ട​ന്നു..!” പ​ത്ര​പ്ര​വ​ര്‍ത്ത​ക​ന്‍ ഷാദി അ​ബൂ സി​ദോ ‘അ​ശ്ശ​ര്‍ഖു​ല്‍ ഔ​സ്വ​ത്’ പ​ത്ര​ത്തോ​ട് ഇ​തു പ​റ​യു​മ്പോ​ള്‍ വി​റ​യാ​ര്‍ന്നി​രു​ന്നു. 2024 മാ​ർ​ച്ചി​ൽ ഗ​സ്സ ന​ഗ​ര​ത്തി​ലു​ള്ള അ​ൽ-​ശി​ഫാ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കെ അ​ബൂ സി​ദോ​യെ ഇ​സ്രാ​യേ​ല്‍ പ​ട്ടാ​ളം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ൽ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് അ​ബൂ സീ​ദോ മോ​ചി​ത​നാ​യ​ത്. നെ​ഗെ​വ് മ​രു​ഭൂ​മി​യി​ലെ ഒ​രു സൈ​നി​ക താ​വ​ള​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ഹ​സ്യ ത​ട​ങ്ക​ൽ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​പോ​യ​ത്. ‘സ്ദേ ​തി​മാ​ൻ’ (Sde Teiman) എ​ന്ന അ​വി​ട​ത്തെ കു​പ്ര​സി​ദ്ധ ത​ട​ങ്ക​ല്‍ ക്യാ​മ്പി​നെ​ക്കു​റി​ച്ച് കു​റെ​യൊ​ക്കെ വാ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ബൂ സി​ദോ ഈ ​ജ​യി​ലി​ന്‍റെ ഭ​യാ​ന​ക​ത നേ​രി​ല്‍ കാ​ണു​ന്ന​ത് അ​പ്പോ​ഴാ​ണ്. സൈ​നി​ക​ർ പൊ​ലീ​സ് നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് ഫ​ല​സ്തീ​നി​യ​ൻ ത​ട​വു​കാ​രോ​ട് കാ​ണി​ക്കു​ന്ന ലൈം​ഗി​ക അ​തി​ക്ര​മം ഇ​സ്രാ​യേ​ല്‍ ജ​യി​ല​റ​ക​ള്‍ എ​ത്ര​മാ​ത്രം പൈ​ശാ​ചി​ക​മാ​ണ് എ​ന്ന​തി​ന്‍റെ നേ​ര്‍സാ​ക്ഷ്യ​മാ​ണ്. അ​ത്യു​ന്മാ​ദ​ത്തോ​ടെ​യാ​ണ് അ​വ​ര്‍ ഇ​ത്ത​രം ആ​ഭാ​സ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ വി​ഡി​യോ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ക്കു​ക​യും സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മു​ൻ സൈ​നി​ക പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ യി​ഫാ​ത് തോ​മ​ർ യെ​രൂ​ശ​ലൈ​മി​യെ ഇ​ത്ത​ര​മൊ​രു വി​ഡി​യോ ഫൂ​ട്ടേ​ജി​ന്‍റെ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സ്ദേ ​തി​മാ​നെ​ക്കു​റി​ച്ച് ലോ​കം അ​റി​യു​ന്ന​ത്. ഈ ​ചി​ത്രീ​ക​ര​ണ​ത്തി​ല്‍ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ ഒ​രു ഫ​ല​സ്തീ​നി​യ​ന്‍ ത​ട​വു​കാ​ര​നെ ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് കാ​ണാം. പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​പോ​ലും ഈ ​സം​ഭ​വ​ത്തെ “രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ ക​ള​ങ്കം” എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ക​ല്ല​റ മ​ണി​ക്കൂ​റു​ക​ളോ​ളം ക​ടു​ത്ത ത​ണു​പ്പി​ൽ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം അ​ബൂ സി​ദോ​യെ ഒ​രു സൈ​നി​ക വാ​ഹ​ന​ത്തി​ല്‍ സ്ദേ ​തി​മാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ പ​ട്ടാ​ള​ക്കാ​ര്‍ ‘റി​സ​പ്ഷ​ൻ’ എ​ന്ന് വി​ളി​ക്കു​ന്ന പു​തി​യ ഒ​രു പീ​ഡ​ന പ​ര​മ്പ​ര ആ​രം​ഭി​ച്ചു. അ​ബൂ സി​ദോ ത​ന്നെ പ​റ​യും: “ഏ​ക​ദേ​ശം 30 സൈ​നി​ക​ർ ഇ​രു വ​ശ​ത്തു​മാ​യി നി​ര​ന്നു​നി​ൽ​ക്കും. ത​ട​വു​കാ​രെ അ​ക​ത്തേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ള്‍ ഇ​രു​വ​ശ​ത്തു​നി​ന്നും മ​ർ​ദ​നം അ​ഴി​ച്ചു​വി​ടും. ഈ ​മ​ർ​ദ​ന​ത്തി​ല്‍ ചി​ല​ർ​ക്ക് ര​ക്ത​സ്രാ​വം സം​ഭ​വി​ക്കു​ക​യും ചി​ല​രു​ടെ പ​ല്ലു​ക​ള്‍ക്കും ക​ണ്ണു​ക​ള്‍ക്കും സാ​ര​മാ​യ ക്ഷ​ത​മേ​ല്‍ക്കു​ക​യും ചെ​യ്യും. ഭ​യ​ത്താ​ല്‍ ത​ങ്ങ​ളു​ടെ മാ​ന​സി​ക നി​ല ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​ര്‍ അ​റി​ഞ്ഞു​തു​ട​ങ്ങി . പ​ക​ലോ രാ​ത്രി​യോ എ​ന്നു തി​ട്ട​പ്പെ​ടു​ത്ത​നാ​കു​ന്നി​ല്ല. കാ​ണു​ന്ന​ത് മ​ർ​ദി​ക്കാ​നോ മാ​ന​ഹാ​നി വ​രു​ത്താ​നോ വ​രു​ന്ന ചി​ല സാ​ത്താ​നി​ക് മു​ഖ​ങ്ങ​ള്‍ മാ​ത്രം.” ഏ​ക​ദേ​ശം 70 ദി​വ​സ​ത്തെ ത​ട​ങ്ക​ലി​നു​ശേ​ഷം അ​ബൂ സി​ദോ​യെ ചോ​ദ്യം​ചെ​യ്യ​ലി​ന് കൊ​ണ്ടു​പോ​യി. ന​ഗ്ന​നാ​ക്കി വി​ശ​ദ പ​രി​ശോ​ധ​ന​ക്കു ശേ​ഷം ‘ദ ​ഡി​സ്‌​കോ’ എ​ന്നു വി​ളി​ക്കു​ന്ന മു​റി​യി​ലേ​ക്കാ​ണ് ആ​ന​യി​ച്ച​ത്. ആ ​അ​നു​ഭ​വം ഇ​ങ്ങ​നെ: “ഡി​സ്‌​കോ മു​റി​യി​ൽ, ത​ട​വു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​റ​ങ്ങാ​ന​നു​വ​ദി​ക്കാ​തെ കി​ട​ത്തും. ചു​റ്റും മു​ഴ​ങ്ങു​ന്ന​ത് അ​സ​ഹ്യ​വും അ​സ്വ​സ്ഥ​ജ​ന​ക​വു​മാ​യ സം​ഗീ​ത ശ​ബ്ദ പ്ര​ള​യം. ഒ​പ്പം പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​കു​ന്ന ത​ട​വു​കാ​രു​ടെ ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി​യും.” അ​തി​നു​ശേ​ഷം മ​റ്റൊ​രു പീ​ഡ​ന​മു​റി​യി​ലേ​ക്ക്. കൈ​ക​ൾ ബ​ന്ധി​ച്ചു മ​ച്ചി​ല്‍നി​ന്നു കെ​ട്ടി തൂ​ക്കി​യ​തി​നു ശേ​ഷം പൂ​ർ​ണ ന​ഗ്ന​വും പ​രി​ക്ഷീ​ണ​വു​മാ​യ ആ ​ശ​രീ​ര​ത്തി​ല്‍ പ​ട്ടാ​ള​ക്കാ​ര്‍ അ​വ​രു​ടെ പ​രാ​ക്ര​മം ന​ട​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​ബൂ സി​ദോ അ​ടു​ത്ത​ത് ‘baraks’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ട​ങ്ക​ൽ​ശാ​ല​യി​ല്‍. ചൂ​ടി​ലും ത​ണു​പ്പി​ലും ഒ​രു സം​ര​ക്ഷ​ണ​വു​മി​ല്ല. മ​രു​ഭൂ​മി​യു​ടെ ഊ​ഷ​ര​ത​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ത​ട​വു​കാ​ർ അ​വി​ടെ തി​ങ്ങി ഞെ​രു​ങ്ങി പാ​ര്‍ക്കു​ന്നു. ഓ​രോ ബാ​ര​ക്കി​ലും 140 മു​ത​ൽ 160 വ​രെ ത​ട​വു​കാ​ർ. കൈ​ക​ൾ പി​റ​കി​ലേ​ക്ക് കൂ​ട്ടി​ക്കെ​ട്ടി, ക​ണ്ണു​ക​ൾ ബ​ന്ധി​ച്ച​നി​ല​യി​ല്‍. 30 മു​ത​ൽ 40 വ​രെ അം​ഗ​ങ്ങ​ളു​ള്ള ‘റെ​യ്ഡി​ങ് യൂ​നി​റ്റ്’ അ​ക​ത്തേ​ക്ക് ഇ​ര​മ്പി​ക്ക​യ​റി. ത​ങ്ങ​ളോ​ടു ക​മ​ഴ്ന്നു​കി​ട​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ര്‍ന്ന് നാ​യ്ക്ക​ളെ അ​വ​രു​ടെ മേ​ൽ മേ​യാ​ന്‍ വി​ട്ടു. അ​വ ശ​രീ​ര​ത്തി​ല്‍ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ തു​ട​ങ്ങി. അ​ങ്ങി​ങ്ങാ​യി മാ​ന്തി​ക്കീ​റു​ക​യും ക​ടി​ച്ചു​വ​ലി​ക്കു​ക​യും ചെ​യ്തു. പ​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചും പൊ​ട്ടി​ച്ചി​രി​ച്ചും കു​റെ പി​ശാ​ചു​ക്ക​ള്‍. ഒ​രു ത​ട​വു​കാ​ര​ൻ വാ​വി​ട്ടു​ക​ര​ഞ്ഞു : “എ​നി​ക്ക് എ​ന്‍റെ കു​ട്ടി​ക​ളെ കാ​ണ​ണം..!” അ​ത് കേ​ട്ട​തും സൈ​നി​ക​ർ ഏ​താ​നും നാ​യ്ക്ക​ളെ​യും കൂ​ട്ടി ആ ​ത​ട​വു​കാ​ര​നെ വെ​ളി​യി​ലേ​ക്ക് പി​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി. പി​ന്നെ നാ​യ്ക്ക​ളെ​ക്കൊ​ണ്ട് വി​വ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ബീ​ഭ​ത്സമായി ​ന​ട​ത്തി​ച്ചു. “ക​ണ്ണ് കെ​ട്ടി​യ തു​ണി​യു​ടെ വി​ട​വി​ലൂ​ടെ ഞ​ങ്ങ​ൾ അ ​കാ​ഴ്ച ക​ണ്ടു. സൈ​നി​ക​ർ ആ​ര്‍ത്തു​ചി​രി​ക്കു​ക​യും ഫോ​ണി​ൽ വി​ഡി​യോ എ​ടു​ക്കു​ക​യും ചെ​യ്തു. ഞ​ങ്ങ​ൾ നി​ല​വി​ളി​ച്ചു. ഞ​ങ്ങ​ളു​ടെ ഊ​ഴം അ​ടു​ത്തു​വെ​ന്ന് ന്യാ​യ​മാ​യും ഭ​യ​പ്പെ​ട്ടു.” ത​ന്‍റെ മൊ​ഴി​യു​ടെ അ​വ​സാ​നം അ​ബൂ സി​ദോ​യെ സ്ദേ ​തി​മാ​നെ നി​രീ​ക്ഷി​ക്കു​ന്ന​ത് ഇ​ങ്ങ​നെ: “ഇ​ത് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ക​ല്ല​റ​യ​ല്ല, ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ക​ല്ല​റ!” ഇ​ത് അ​ബൂ സി​ദോ​യു​ടെ മാ​ത്രം ക​ഥ​യ​ല്ല. അ​നേ​കം ത​ട​വു​കാ​രു​ടെ സാ​ക്ഷ്യ​ങ്ങ​ളും ആ ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളു​ടെ ക്രൂ​ര​ത​യു​ടെ ആ​ഴം വെ​ളി​പ്പെ​ടു​ത്തു​ന്നു. തു​ട​ര്‍ച്ച​യാ​യ പ്ര​ഹ​രം, ഇ​ല​ക്ട്രി​ക് ഷോ​ക്ക്, ഉ​റ​ക്കം-​ഭ​ക്ഷ​ണം-​ചി​കി​ത്സ എ​ന്നി​വ​യു​ടെ നി​ഷേ​ധം, ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗ​ങ്ങ​ൾ... എ​ല്ലാം​ത​ന്നെ മ​നു​ഷ്യ​ബോ​ധ​ത്തെ ന​ടു​ക്കു​ന്ന​വ​യാ​ണ്. സ്ദേ ​തി​മാ​ൻ വെ​റു​മൊ​രു പേ​ര​ല്ല സ്ദേ ​തി​മാ​ൻ എ​ന്ന പേ​ര് ഒ​രു സ്ഥ​ല​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​ത​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ന്‍ എ​ങ്ങ​നെ മൃ​ഗ​മാ​കും എ​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​ണ്. ദ ​ഗാ​ർ​ഡി​യ​ൻ വി​ശേ​ഷി​പ്പി​ച്ച​തു​പോ​ലെ ‘ദു​രി​ത​ങ്ങ​ളു​ടെ ഫാ​ക്ട​റി’ (The Factory of Tribulations). ഉ​ത്ത​ര ഗ​സ്സ​യി​ലെ മ​ഹ്മൂ​ദ് അബൂ ഫൂ​ലി​ന്‍റെ ക​ഥ കേ​ള്‍ക്കൂ! ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കാ​ല്‍ ന​ഷ്ട​പ്പെ​ട്ട് ക​മാ​ൽ അ​ദ്‌​വാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വെ​യാ​ണ് 2023 ഡി​സം​ബ​ർ മാ​സം മ​ഹ്മൂ​ദ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. അ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ കെ​ട്ടി, ക​ണ്ണ് മൂ​ടി. ര​ക്തം ഉ​തി​രു​വോ​ളം മ​ണി​ക്കൂ​റു​ക​ള്‍ മ​ർ​ദ​നം. പൊ​യ്ക്കാ​ല്‍ അ​വ​ര്‍ എ​ടു​ത്തു​മാ​റ്റി. ശേ​ഷം സ്ദേ ​തി​മാ​നി​ലെ ഇ​രു​ട്ട​റ​യി​ല്‍ ഏ​ഴു ദി​വ​സം. കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യും ക​ണ്ണ് മൂ​ടി​യും. ഓ​രോ സെ​ല്ലി​ലും ഏ​ക​ദേ​ശം 140 ത​ട​വു​കാ​ർ. ഒ​രു ദി​വ​സം, ര​ണ്ട് മ​ണി​ക്കൂ​റോ​ളം ത​ല​യി​ൽ ആ​വ​ർ​ത്തി​ച്ച് ശ​ക്ത​മാ​യി പ്ര​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഹ്മൂ​ദ് അബൂ ഫൂ​ൽ ബോ​ധം കെ​ട്ടു​വീ​ണു. ബോ​ധം വ​ന്ന​പ്പോ​ൾ ക​ര​ള്‍ നു​റു​ക്കു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യം മ​ഹ്മൂ​ദ് അ​റി​ഞ്ഞു, ത​ന്‍റെ കാ​ഴ്ച എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു! കേ​ണ​പേ​ക്ഷി​ച്ചി​ട്ടും ഒ​രു മെ​ഡി​ക്ക​ൽ സ​ഹാ​യ​ത്തി​നും അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​യി​ല്ല. മ​റ്റു ത​ട​വു​കാ​ർ​ക്ക് നേ​രെ​യു​ള്ള മ​ർ​ദ​ന​ങ്ങ​ളു​ടെ ആ​ര​വ​ത്തി​ലും ആ​ര്‍പ്പു​വി​ളി​ക​ളി​ലും കൂ​ട്ട ക​ര​ച്ചി​ലു​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റ​വി​ളി മു​ങ്ങി​പ്പോ​യി. മാ​സ​ങ്ങ​ള്‍ക്കു​ശേ​ഷം മ​ഹ്മൂ​ദ് അബൂ ഫൂ​ൽ ത​ട​വു​കാ​രു​ടെ ഏ​റ്റ​വും പു​തി​യ കൈ​മാ​റ്റ പ്ര​കാ​രം വി​മോ​ചി​ത​നാ​യി. അ​ദ്ദേ​ഹം ത​ന്‍റെ ആ​കു​ല​ത​യു​ടെ ആ​ഴം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​ങ്ങ​നെ: “ഞാ​ൻ ഗ​സ്സ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത് ക​ണ്ണി​ല്‍ ഇ​രു​ട്ടു​മാ​യാ​ണ്. അ​തു​വ​രെ എ​ന്‍റെ മു​ന്നി​ല്‍ ഇ​ത​ള്‍വി​രി​ഞ്ഞ പ്ര​കാ​ശ​ത്തി​ന്‍റെ ലോ​കം പെ​ട്ടെ​ന്നൊ​രു നാ​ള്‍ കെ​ട്ട​ട​ങ്ങി​യി​രി​ക്കു​ന്നു..! എ​ന്‍റെ കു​ടും​ബം എ​വി​ടെ​യാ​ണ്? ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ, ഉ​മ്മ​യു​ടെ ആ​ര്‍ദ്ര​മാ​യ ശ​ബ്ദം. “മോ​നേ..!” ഞാ​ന്‍ അ​വ​രെ തി​രി​ച്ച​റി​ഞ്ഞ​ല്ലോ! ദൈ​വ​ത്തി​നു സ്തു​തി. എ​ന്നെ​ങ്കി​ലും പൊ​ന്നു​മ്മ​യു​ടെ പൂ​മു​ഖം കാ​ണാ​ന്‍ ക​ഴി​യു​മോ എ​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ധി!” ‘അ​ശ്ശ​ര്‍ഖു​ല്‍ ഔ​സ്വ​ത്’ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ഈ ​അ​ന്വേ​ഷ​ണ​രേ​ഖ ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ അ​ല​യൊ​ലി​ക​ള്‍ സൃ​ഷ്ടി​ച്ചു. പ​ല അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ളും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​യും ഇ​സ്രാ​യേ​ല്‍ ഭീ​ക​ര​ത​ക്കെ​തി​രെ ശ​ക്ത​മാ​യി ശ​ബ്ദി​ച്ചു. “ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ വേ​ദ​ന​യു​ടെ ച​രി​ത്ര​സാ​ക്ഷ്യം” എ​ന്ന് അ​വ​ര്‍ അ​തി​നെ വി​ശേ​ഷി​പ്പി​ച്ചു. “ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന വ​സ്തു​ത​ക​ള്‍ ഉ​ട​ൻ​ത​ന്നെ സ്വ​ത​ന്ത്ര അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ത​ട​വു​കാ​ർ​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളും ക്രൂ​ര​മാ​യ ശി​ക്ഷ​ക​ളും മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​ങ്ങ​ളാ​ണ്” എ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ (UNHRC) പ്ര​ഖ്യാ​പ​നം ന​ട​ത്തി. ത​ട​വു​കാ​ർ​ക്ക് അ​ടി​സ്ഥാ​ന ചി​കി​ത്സ​യും സാ​മൂ​ഹി​ക സ​മ്പ​ര്‍ക്ക​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും അ​ടി​യ​ന്ത​ര​മാ​യും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന് ഇ​സ്രാ​യേ​ല്‍ അ​ധി​കൃ​ത​രെ കൗ​ൺ​സി​ൽ തെ​ര്യ​പ്പെ​ടു​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​സ്രാ​യേ​ലി​ന് സം​ഘ​ടി​ത​വും ആ​സൂ​ത്രി​ത​വു​മാ​യ പീ​ഡ​ന​ങ്ങ​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു വ്യ​വ​സ്ഥാ​പി​ത സം​സ്ഥാ​ന​ന​യം ത​ന്നെ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ ഈ ​റി​പ്പോ​ര്‍ട്ട് നി​ഷ്ഠു​ര മ​ർ​ദ​ന​ങ്ങ​ൾ, നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ, ഇ​ല​ക്ട്രി​ക് ഷോ​ക്കു​ക​ൾ, ജ​ല പീ​ഡ​ന​ങ്ങ​ള്‍, ദീ​ർ​ഘ​നേ​രം ത​ല കീ​ഴാ​യി നി​ർ​ത്ത​ൽ, ലൈം​ഗി​ക പീ​ഡ​നം എ​ന്നി​വ​ക്കെ​തി​രെ ക​ടു​ത്ത ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്ന​താ​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ‘പീ​ഡ​ന​വി​രു​ദ്ധ ക​മ്മി​റ്റി’​യി​ല്‍ ഒ​പ്പു​വെ​ച്ച രാ​ജ്യ​ങ്ങ​ളു​ടെ കാ​ലാ​നു​സൃ​ത അ​വ​ലോ​ക​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​ന്‍ ഫ​ല​സ്തീ​ന്‍ ത​ട​വു​കാ​രെ മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ പെ​രു​മാ​റു​ന്ന പ്ര​വ​ണ​ത​യി​ല്‍ അ​തീ​വ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ആം​നെ​സ്റ്റി ഇ​ന്‍റ​ര്‍നാ​ഷ​ന​ൽ പ്ര​സ്താ​വി​ച്ചു: “ഇ​സ്രാ​യേ​ല്‍ ജ​യി​ലു​ക​ളി​ല്‍ അ​ര​ങ്ങേ​റു​ന്ന ക്രൂ​ര​ത​ക​ൾ മ​നു​ഷ്യാ​വ​കാ​ശ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ന്ദ്യ​മാ​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​വ സാ​ധാ​ര​ണ സൈ​നി​ക വീ​ഴ്ച​ക​ൾ അ​ല്ല, മ​റി​ച്ച് ക്ര​മ​ബ​ദ്ധ​മാ​യ പീ​ഡ​ന സം​സ്കാ​ര​മാ​ണ്.” ഈ ​കു​റ്റ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നു​കൂ​ടി അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ‘അ​ൽ​ജ​സീ​റ’, ‘ബി.​ബി.​സി’, ‘ദ ​ഗാ​ർ​ഡി​യ​ൻ’ തു​ട​ങ്ങി​യ പ​ല മാ​ധ്യ​മ​ങ്ങ​ളും ഇ​വ്വി​ഷ​യ​ക​മാ​യി വി​ശ​ക​ല​ന പ​ര​മ്പ​ര​ക​ൾ ആ​രം​ഭി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ല്‍ # Sde Teiman Hell എ​ന്ന ഹാ​ഷ്‌​ടാ​ഗ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ കാ​ര്യ​ങ്ങ​ൾ കൈ​യാ​ളു​ന്ന ക​മീ​ഷ​ന്‍റെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് വ​ർ​ഷ​ത്തി​ന്‍റെ മ​ധ്യ​ത്തോ​ടെ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ലെ ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ എ​ണ്ണം 10,000 ക​വി​ഞ്ഞു. ഇ​വ​രി​ൽ 1800ൽ ​അ​ധി​കം പേ​ർ ഗ​സ്സ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രെ ഇ​സ്രാ​യേ​ൽ ‘അ​ന​ധി​കൃ​ത/​നി​യ​മ​വി​രു​ദ്ധ പോ​രാ​ളി​ക​ള്‍’ എ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഫ​ല​സ്തീ​ൻ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023 ഒ​ക്ടോ​ബ​ർ 7നു ​ശേ​ഷം 80ല​ധി​കം ത​ട​വു​കാ​ർ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​കു​തി​യി​ല​ധി​കം ഗ​സ്സ നി​വാ​സി​ക​ള്‍. കൊ​ടും പ​ട്ടി​ണി​യും കി​രാ​ത മ​ർ​ദ​ന​വു​മാ​ണ് മ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഹേ​തു. ഇ​സ്രാ​യേ​ൽ സേ​ന പി​ടി​കൂ​ടി​യ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​സ്തീ​നി​ക​ളെ ഇ​ക​ഴ്ത്തു​മാ​റ് ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് (Human Rights Watch) ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​രം മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ചെ​യ്തി​ക​ള്‍ വ്യ​ക്തി​ക​ളു​ടെ സ്വ​ത്വ​ബോ​ധ​ത്തെ പോ​റ​ലേ​ൽ​പി​ക്കു​ന്ന​തു​കൊ​ണ്ടു അ​വ യു​ദ്ധ​കു​റ്റ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​താ​ണ്. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രും ഈ ​കു​റ്റ കൃ​ത്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​തു​കൊ​ണ്ടു അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ല്‍ (ICC) അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് മി​ഡി​ൽ ഈ​സ്റ്റ് ഡ​യ​റ​ക്ട​ർ ബ​ൽ​കീ​സ് ജ​റ (Balkees Jarrah) ഊ​ന്നി​പ്പ​റ​യു​ന്നു. ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച് പ​രി​ശോ​ധി​ച്ച 37 പോ​സ്റ്റു​ക​ളി​ല്‍ ഗ​സ്സ​യി​ലെ​യും വെ​സ്റ്റ് ബാ​ങ്കി​ലെ​യും പു​രു​ഷ​ന്മാ​രും ബാ​ല​ന്മാ​രു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​വ​രി​ൽ പ​ല​രെ​യും അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച നി​ല​യി​ലോ പൂ​ർ​ണ ന​ഗ്ന​രാ​യോ ക​ണ്ണു​ക​ള്‍ മൂ​ടി​ക്കെ​ട്ടി​യോ ആ​ണ് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌. ചി​ല​രു​ടെ മേ​ൽ ഇ​സ്രാ​യേ​ൽ പ​താ​ക​ക​ൾ പു​ത​ച്ചി​രു​ന്നു. യു.​എ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ൻ​ക്വ​യ​റി (2024 മേ​യ് റി​പ്പോ​ർ​ട്ട്) ക​ണ്ടെ​ത്തി​യ​ത്, ഇ​സ്രാ​യേ​ൽ അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​മോ അ​നു​മ​തി​യോ പ്ര​കാ​രം ഫ​ല​സ്തീ​നി​ക​ളി​ൽ നി​ർ​ബ​ന്ധി​ത ന​ഗ്ന​ത​യും പൊ​തു​പ്ര​ദ​ർ​ശ​ന​വും ന​ട​പ്പി​ലാ​ക്കി എ​ന്നാ​ണ്. അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ​നി​യ​മ​ങ്ങ​ൾ പ്ര​കാ​രം ത​ട​വു​കാ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​ലും അ​വ​മ​തി​പ്പി​ക്ക​ലും ഗു​രു​ത​ര​മാ​യ യു​ദ്ധ​ക്കു​റ്റ​ങ്ങ​ളാ​ണ്. ജ​നീ​വ ക​ൺ​വെ​ൻ​ഷ​നി​ലെ മൂ​ന്നാം അ​നു​ച്ഛേ​ദം യു​ദ്ധ​കാ​ല​ത്ത് പി​ടി​ക്ക​പ്പെ​ട്ട ഏ​തു വ്യ​ക്തി​യോ​ടും സ​ഭ്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് സി​ദ്ധാ​ന്തി​ക്കു​ന്നു. ജയിൽമോചിതനായശേഷം അബൂ സിദോ തന്‍റെ കുടുംബത്തോടൊപ്പം ബ​ര്‍ഗൂ​ഥി​മാ​ര്‍ മ​രി​ക്കു​ന്നി​ല്ല ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റ​സ്റ്റ് ചെ​യ്ത 10,000ത്തി​ല​ധി​കം ഫ​ല​സ്തീ​നി​ക​ളി​ല്‍ ഒ​ട്ടു​മു​ക്കാ​ലും ഗ​സ്സ മു​ന​മ്പി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. പോ​രാ​ട്ട​വീ​ര്യ​വും പ്ര​തി​രോ​ധ​വും ക​രു​ത്താ​ര്‍ജി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ല്‍നി​ന്നാ​ണെ​ന്ന് ഇ​സ്രാ​യേ​ല്‍ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രെ അ​ജ്ഞാ​ത ത​ട​ങ്ക​ല്‍വ​ഴി​യോ ‘അ​പ്ര​ത്യ​ക്ഷ’​മാ​ക്കി​യോ അ​ട​ക്കി​നി​ര്‍ത്താ​ന്‍ ഭ​ര​ണ​കൂ​ടം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഏ​ക​ദേ​ശം 5262 ഫ​ല​സ്തീ​നി​ക​ളെ കു​റ്റം ചു​മ​ത്താ​തെ​യോ വി​ചാ​ര​ണ കൂ​ടാ​തെ​യോ ത​ട​വി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് HaMoked എ​ന്ന മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന വെ​ളി​പ്പെ​ടു​ത്തു​ന്നു. ഫ​ല​സ്തീ​ൻ പ്രി​സ​ണേ​ഴ്‌​സ് ക്ല​ബി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, കു​റ​ഞ്ഞ​ത് 54 ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ​ങ്കി​ലും ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. ഗ​സ്സ​യി​ല്‍നി​ന്നു​ള്ള പ്ര​മു​ഖ ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നാ​യ ഡോ. ​അ​ദ്‌​നാ​ൻ അ​ൽ​ബ​ർ​ഷ് ഒ​രു ക്രി​മി​ന​ൽ​കു​റ്റ​വും ചു​മ​ത്താ​തെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ക​ഠി​ന മ​ർ​ദ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​നെ​ടു​ത്ത​ത്. 2002 മു​ത​ല്‍ ഇ​സ്രാ​യേ​ല്‍ ഇ​രു​ട്ടു​മു​റി​യു​ടെ മു​ഴു​വ​ന്‍ നൃ​ശം​സ​ത​യും ഏ​റ്റു​വാ​ങ്ങാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട മ​ര്‍വാ​ന്‍ ബ​ര്‍ഗൂ​ഥി എ​ന്ന വി​പ്ല​വ​ത്തി​ന്‍റെ തീ​പ്പ​ന്തം. ര​ണ്ട് ഇ​ന്‍തി​ഫാ​ദ​യു​ടെ​യും പി​ന്നി​ലെ ഊ​ര്‍ജ​സ്രോ​ത​സ്സ്. 66 വ​യ​സ്സ് പി​ന്നി​ട്ടെ​ങ്കി​ലും നെ​ത​ന്യാ​ഹു​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ പേ​ടി​സ്വ​പ്നം. ഫ​ല​സ്തീ​നി​ക​ളു​ടെ ‘നെ​ല്‍സ​ണ്‍ മ​ണ്ടേ​ല’. അ​ഞ്ചു ജീ​വ​പ​ര്യ​ന്ത​വും 40 വ​ര്‍ഷ​ത്തെ അ​ധി​ക ജ​യി​ല്‍വാ​സ​വു​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​മേ​ല്‍ ചു​മ​ത്ത​പ്പെ​ട്ട​ത്‌! അ​തി ക​ഠി​ന പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ ബ​ര്‍ഗൂ​ഥി​ക്ക് പ​ല​വു​രു ബോ​ധ​ക്ഷ​യം സം​ഭ​വി​ച്ചു. ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​രി​യെ​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ത്തു. ഇ​ക്ക​ഴി​ഞ്ഞ വെ​ടി​നി​ര്‍ത്ത​ല്‍ പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ ഹ​മാ​സി​ന്‍റെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി​ട്ടും ബ​ര്‍ഗൂ​ഥി​യു​ടെ വി​മോ​ച​നം സാ​ധ്യ​മാ​യി​ല്ല. ‘‘സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വി​ല ക​ന​ത്ത​താ​ണ്. ജീ​വ​ശ്വാ​സ​ത്തി​ന്റെ അ​വ​സാ​ന​ത്തെ ബി​ന്ദു വ​രെ ഞാ​ന​തി​നു തീ​രെ​ഴു​തി വെ​ച്ചി​രി​ക്കു​ന്നു.’’ മ​ർ​വാ​ൻ ബ​ർ​ഗൂ​ഥി​യു​ടെ വാ​ക്കു​ക​ൾ ഇ​ടി​മു​ഴ​ങ്ങു​ന്നു. ത​ല​ക്കു​മു​ക​ളി​ൽ എ​പ്പോ​ഴും ഒ​രു വാ​ൾ അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​തെ​യോ നി​യ​മ​പ​രി​ര​ക്ഷ ല​ഭി​ക്കാ​ന്‍ സാ​ധ്യ​മാ​വു​ക​യോ ചെ​യ്യാ​തെ ഇ​രു​ട്ട​റ​ക​ളി​ലേ​ക്ക് ത​ള്ള​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ള്‍ക്ക് ഒ​ടു​വി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​ന്നു എ​ന്നു​പോ​ലും അ​ജ്ഞാ​തം. ഹ​മാ​സി​നെ പി​ന്തു​ണ​ക്കു​ന്നു എ​ന്ന തി​ട്ടൂ​ര​മി​റ​ക്കി​യും ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ക​ലാ​പ​ത്തി​നു കോ​പ്പു​കൂ​ട്ടി​യെ​ന്ന പ്രോ​പ​ഗ​ണ്ട ന​ട​ത്തി​യു​മാ​ണ് യു​വാ​ക്ക​ളെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഇ​സ്രാ​യേ​ല്‍ വേ​ട്ട​യാ​ടു​ന്ന​ത്. അ​ധി​നി​വി​ഷ്ട മേ​ഖ​ല​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​ന്‍ രൂ​പം​കൊ​ണ്ട ഇ​സ്രാ​യേ​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്‍റ​റാ​യ ‘ B’Tselem’ (ബെ​റ്റ്സെ​ലേം) ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ്ര​മ​ജ​ന​ക​മാ​യ വൃ​ത്താ​ന്ത​ങ്ങ​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​രി​ക​യു​ണ്ടാ​യി. 2023 ഒ​ക്ടോ​ബ​ര്‍ 7ന് ​ഇ​സ്രാ​യേ​ല്‍ സാ​യു​ധ​സേ​ന​ക്ക് ഹ​മാ​സ് ക്ഷു​ഭി​ത വി​പ്ല​വ​യൗ​വ​നം ഏ​ല്‍പി​ച്ച ഭീ​മ​മാ​യ ഷോ​ക്കാ​ണ് ഭ്രാ​ന്ത​മാ​യി ഫ​ല​സ്തീ​ന്‍ സ​മൂ​ഹ​ത്തെ കാ​രാ​ഗൃ​ഹ​ങ്ങ​ളി​ല​ട​ക്കാ​ന്‍ ഇ​സ്രാ​യേ​ലി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നു അ​വ​ര്‍ വി​ല​യി​രു​ത്തു​ന്നു. 2024 ആ​ഗ​സ്റ്റി​ൽ, ‘Welcome to Hell’ (ന​ര​ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം) എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ലെ ബീ​ഭ​ത്സ​ത​യെ​ക്കു​റി​ച്ച റി​പ്പോ​ർ​ട്ട് ‘ B’Tselem’ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​സ്രാ​യേ​ൽ ക​സ്റ്റ​ഡി​യി​ൽ കൊ​ണ്ടു​പോ​യ ഫ​ല​സ്തീ​ൻ ത​ട​വു​കാ​ർ​ക്കെ​തി​രെ ന​ട​പ്പാ​ക്കി​യ ശാ​രീ​രി​ക, മാ​ന​സി​ക, ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളെ ഈ ​റി​പ്പോ​ർ​ട്ട് സൂ​ക്ഷ്മ​മാ​യി അ​പ​ഗ്ര​ഥി​ക്കു​ന്നു. മൊ​റോ​ക്കോ​യി​ലെ പ്ര​സി​ദ്ധ കോ​ള​മി​സ്റ്റും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഹ്മ​ദ് ബെ​ൻ​ചെം​സി( Ahmed Benchemsi), ഫ​ല​സ്തീ​ൻ സെ​ന്‍റ​ര്‍ ഫോ​ർ പ്രി​സ​ണ​ർ സ്റ്റ​ഡീ​സ് (PCPS) ഔ​ദ്യോ​ഗി​ക വ​ക്താ​വും മീ​ഡി​യ ഗ​വേ​ഷ​ക​യു​മാ​യ അ​മീ​ന അ​ല്‍ ത്വ​വീ​ല്‍ (Amina al-Tawil) എ​ന്നി​വ​ര്‍ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ഹിം​സ്രാ​ത്മ​ക കൈ​യേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി പ​ഠ​നം ന​ട​ത്തി​യ​വ​രാ​ണ്. ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ളെ മാ​ത്ര​മ​ല്ല, വെ​സ്റ്റ് ബാ​ങ്ക്-​ജ​റൂ​സ​ലം ന​ഗ​ര​ങ്ങ​ളി​ല്‍നി​ന്നും “ചോ​ദി​ക്കാ​നും പ​റ​യാ​നും” ആ​ളി​ല്ലാ​ത്ത ഒ​ട്ട​ന​വ​ധി പേ​രെ പ​ട്ടാ​ള​ക്കാ​ര്‍ അ​റ​സ്റ്റു​ചെ​യ്തു. ‘ഭ​ര​ണ​പ​ര​മോ നി​യ​മ​വി​രു​ദ്ധ​പ​ര​മോ’ ആ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ള്‍ മ​തി ഇ​വ​രെ അ​ന​ന്ത​കാ​ലം ജ​യി​ല​റ​ക​ളി​ല്‍ അ​ട​ക്കാ​ന്‍. ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ര​ണ്ട് ക​രി​നി​യ​മ​ങ്ങ​ളു​ടെ ത​ണ​ലി​ല്‍ അ​റ​സ്റ്റു​ക​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ല്ലും അ​വ​ര്‍ക്കെ​തി​രെ കു​റ്റം​ചു​മ​ത്തു​ക​യോ വി​ചാ​ര​ണ​ക്ക് വി​ധേ​യ​മാ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല പ​ല​പ്പോ​ഴും. ഒ​ക്ടോ​ബ​ർ 7ന് ​ശേ​ഷം ഇ​സ്രാ​യേ​ലി ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ളാ​ണെ​ന്നും എ​ല്ലാ അ​റ​സ്റ്റു​ക​ളും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും ബെ​ൻ​ചെം​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഠോ​ര​മാ​യ മ​ർ​ദ​ന​ത്തി​ല്‍ ത​ട​വു​കാ​രു​ടെ ത​ല​യോ​ട്ടി, താ​ടി​യെ​ല്ല്, നെ​ഞ്ച്, പു​റം, ന​ട്ടെ​ല്ല് എ​ന്നി​വ​ക്ക് സാ​ര​മാ​യ ഒ​ടി​വും ച​ത​വും സം​ഭ​വി​ക്കു​ക സ്വാ​ഭാ​വി​കം. പ​ട്ടാ​ള​ക്കാ​ർ ക​ത്തു​ന്ന സി​ഗ​ര​റ്റു​കൊ​ണ്ട് ത​ട​വു​കാ​രു​ടെ ക​ണ്ണി​ല്‍ കു​ത്തു​ന്ന​തു​വ​ഴി കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ള്‍ അ​ന​വ​ധി. ത​ട​വു​കാ​രെ ന​ഗ്ന​രാ​ക്കി കെ​ട്ടി​യി​ട്ട് ഒ​രു പ്ര​ത്യേ​ക ഇ​രി​പ്പി​ട​ത്തി​ൽ ക​ഠി​ന​മാ​യി ഭേ​ദ്യം​ചെ​യ്യു​ന്ന രീ​തി സ​ർ​വ​ത്ര. സെ​ല്ലു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. അ​വ​രു​ടെ സ്വ​കാ​ര്യ​ത​യോ സൗ​ക​ര്യ​മോ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല. ജ​യി​ലി​ൽ സ്ത്രീ​ക​ളെ അ​പ​മാ​ന​ക​ര​മാ​യ രീ​തി​യി​ൽ ന​ഗ്ന​രാ​ക്കി പ​രി​ശോ​ധി​ക്കു​ന്നു. എ​ന്ന​ല്ല, സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച എ​ത്ര​യോ സം​ഭ​വ​ങ്ങ​ള്‍ ‘ഷാ​രോ​ൺ’ ജ​യി​ലി​ല്‍ ഉ​ണ്ടാ​യെ​ന്നു ബെ​ൻ​ചെം​സി തെ​ളി​വു​ക​ള്‍ നി​ര​ത്തു​ന്നു. അ​പ്പോ​ഴും ഒ​രു കൊ​ളു​ത്ത് ജ​യി​ല്‍മോ​ച​ന​ത്തി​നു ശേ​ഷ​വും ഫ​ല​സ്തീ​ൻ ത​ട​വു​കാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ലും സം​വ​ദി​ക്കു​ന്ന​തി​ലും ക​ര്‍ശ​ന​മാ​യ വി​ല​ക്കു​ണ്ട്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ അ​വ​രെ വീ​ണ്ടും ശി​ക്ഷ​ക്ക് വി​ധേ​യ​രാ​ക്കാ​ൻ സാ​ധ്യ​ത ഏ​റെ. “ത​ട​വു​കാ​രെ അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ കൊ​ണ്ടു​വ​രു​മ്പോ​ൾ, അ​വ​രെ എ​ന്തു​മാ​ത്രം ഭീ​തി ഗ്ര​സി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് അ​വ​രു​ടെ മു​ഖ​ത്ത് കാ​ണാം,” എ​ന്ന് അ​ഭി​ഭാ​ഷ​ക നാ​ദി​യ ദ​ക്ക (Nadia Daqqa) ‘അ​ൽ ജ​സീ​റ’​യോ​ട് പ​റ​ഞ്ഞു. “ത​ട​വു​കാ​ർ സം​സാ​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്നു. അ​വ​ര്‍ എ​ത്ര​മാ​ത്രം അ​ര​ക്ഷി​ത​രും ച​കി​ത​രു​മാ​ണെ​ന്നു ഇ​ത് വി​ളി​ച്ചു​പ​റ​യു​ന്നു.’’ ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ ത​ങ്ങ​ൾ നേ​രി​ട്ട​ത് അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മെ​ന്ന് മോ​ചി​ത​രാ​യ ത​ട​വു​കാ​ർ. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി കൈ​മാ​റി​യ ഫ​ല​സ്തീ​നി​ക​ള്‍ വ​ർ​ഷ​ങ്ങ​ളോ​ളം ജ​യി​ലി​ൽ ക്രൂ​ര​മാ​യ പീ​ഡ​നം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് തീ​രെ അ​വ​ശ​രാ​യി​രു​ന്നു. ക​ണ്ണി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച് കാ​ത്തി​രു​ന്ന ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം സ​മാ​ഗ​മം ആ​ഘോ​ഷി​ക്കാ​ൻ​പോ​ലു​മാ​വാ​തെ നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് അ​വ​ര്‍ പോ​യ​ത്. ‘ഓ​രോ ത​വ​ണ ത​ട​വു​കാ​ർ മോ​ചി​ത​രാ​യ​പ്പോ​ഴും അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ത​ട​വ​റ​യി​ൽ അ​വ​ർ നേ​രി​ട്ട പീ​ഡ​ന​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം പീ​ഡ​ന​ത്തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ച്ചു. പ​ട്ടി​ണി​ക്കി​ട്ടു. ചി​കി​ത്സ നി​ഷേ​ധി​ച്ചു. സ്‌​കാ​ബി​സ് അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ബാ​ധി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ല​രു​ടെ​യും വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. വൈ.​എ​ച്ച് എ​ന്ന ഇ​നി​ഷ്യ​ല്‍ ഉ​ള്ള ഒ​രാ​ളു​ടെ താ​ടി, തോ​ളെ​ല്ല്, വാ​രി​യെ​ല്ല് എ​ന്നി​വ പൊ​ട്ടി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു മെ​ഡി​ക്ക​ൽ സ​പ്പോ​ര്‍ട്ടും കി​ട്ടി​യി​ല്ല. ബ​ന്ദി​മോ​ച​ന ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​​സ്രാ​യേ​ൽ വി​ട്ടു​ന​ൽ​കി​യ നൂ​റി​ല​ധി​കം ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ഗീ​യ പ​രാ​ക്ര​മ​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ ശ​രീ​ര​ങ്ങ​ള്‍ അ​വ്വി​ധ​മൊ​രു പ​രു​വ​ത്തി​ലേ​ക്ക് മാ​റി​പ്പോ​യി​രു​ന്നു. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ പാ​ടു​ക​ളി​ൽ​നി​ന്നും ചി​ല​തി​ൽ അ​പ്പോ​ഴും അ​വ​ശേ​ഷി​ച്ച കൈ​വി​ല​ങ്ങു​ക​ളി​ൽ​നി​ന്നും ഒ​രു കാ​ര്യം വ്യ​ക്ത​മാ​യി​രു​ന്നു: മ​രി​ക്കു​ന്ന​തി​ന് മു​മ്പ് അ​വ​ർ​ക്ക് ക്രൂ​ര​മാ​യ പീ​ഡ​നം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, യു​ദ്ധ​വി​രാ​മ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​മാ​സ് കൈ​മാ​റി​യ ഇ​സ്രാ​യേ​ൽ ബ​ന്ദി​ക​ളു​ടെ ക​ഥ​യോ! അ​വ​രെ​ത്ര ഊ​ർ​ജ​സ്വ​ല​രും ആ​ഹ്ലാ​ദ​വാ​ന്മാ​രു​മാ​യാ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​ണ​ഞ്ഞ​ത്! അ​റു​തി​യി​ല്ലാ വേ​ദ​ന​യു​ടെ പ​ർ​വം ഗ​സ്സ തു​രു​ത്തി​ല്‍നി​ന്നു ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റ​സ്റ്റ് ചെ​യ്ത് ഒ​രു മാ​സ​ത്തി​നു​ശേ​ഷം വി​ട്ട​യ​ച്ച ബ​ദ​ർ ദ​ഹ്‌​ല​ൻ എ​ന്ന 29കാ​ര​ൻ ഭീ​തി​ദ​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ലോ​ക​ത്തി​നു മു​ന്നി​ല്‍ അ​നാ​വൃ​ത​മാ​ക്കു​ന്ന​ത്. കൊ​ടും​പീ​ഡ​ന​ത്തി​നൊ​ടു​വി​ൽ മ​നോ​നി​ല തെ​റ്റി രൂ​പം​ത​ന്നെ മാ​റി​യ അ​വ​സ്ഥ​യി​ലാ​ണ് ഈ ​യു​വാ​വ്. “അ​വ​ർ എ​ന്നെ ജ​യി​ലി​ൽ​വെ​ച്ച് ചോ​ദ്യം ചെ​യ്തു. ഓ​രോ ചോ​ദ്യ​ത്തി​നും അ​ടി​യു​ടെ അ​ക​മ്പ​ടി. ത​ല​താ​ഴ്ത്തി ഇ​രി​ക്കാ​നും മേ​ലോ​ട്ട് നോ​ക്കാ​തി​രി​ക്കാ​നും പ​റ​ഞ്ഞു. കാ​ലു​ക​ള്‍ ഒ​ടി​യു​ന്ന​തു​വ​രെ അ​വ​ര്‍ ത​ല്ലി.” വാ​രി​യെ​ല്ലു​ക​ളും കാ​ലു​ക​ളും ലാ​ക്കാ​ക്കി തു​ട​ർ​ച്ച​യാ​യി 36 മ​ണി​ക്കൂ​ർ വ​രെ ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ പീ​ഡ​നം, ‘ഫ്രീ​സ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ഹ സെ​ല്ലി​ല്‍ അ​ത്യ​ന്തം ത​ണു​പ്പി​ൽ. ‘ബ​നാ​ന പൊ​സി​ഷ​ൻ’ പോ​ലു​ള്ള അ​സ്വാ​ഭാ​വി​ക പീ​ഡ​ന​രീ​തി​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ര്‍ത്തി. പു​റ​മെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ‘ഘോ​ര​മാ​യ പ്ര​ക​മ്പ​നം’. മാ​ന​സി​ക പീ​ഡ​ന​മാ​യി​രു​ന്നു അ​തി​വ ദു​സ്സ​ഹം. രാ​ത്രി മു​ഴു​വ​ൻ റെ​ക്കോ​ഡ് ചെ​യ്ത അ​ട്ട​ഹാ​സ​ങ്ങ​ളു​ടെ​യും ആ​രോ​ച​ക​മാ​യ ശ​ബ്ദ​ങ്ങ​ളു​ടെ​യും ക​ട​ല്‍ക്ഷോ​ഭം. കു​ടും​ബാം​ഗ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി. രാ​ത്രി​യോ പ​ക​ലോ എ​ന്ന തി​രി​ച്ച​റി​വ് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥാ​വി​ശേ​ഷം. “മ​ർ​ദ​ന​ത്തെ​ക്കാ​ൾ ഭ​യാ​ന​ക​മാ​യി​രു​ന്ന​ത് ആ ​ക​ന​ത്ത നി​ശ്ശ​ബ്ദ​ത​യും ഇ​രു​ട്ടു​മാ​യി​രു​ന്നു. ശ​രീ​രം ത​ക​രു​ന്ന​തി​ന് മു​മ്പേ മ​ന​സ്സാ​ണ് ത​ക​ർ​ന്ന​ത്.” ഇ​തു പ​റ​യു​മ്പോ​ള്‍ ദ​ഹ്‍ല​ന്‍റെ വാ​ക്കു​ക​ള്‍ അ​ന്തഃ​സം​ഘ​ർ​ഷ​ത്താ​ൽ എ​വി​ടെ​യൊ​ക്കെ​യോ അ​ട​ര്‍ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​ൽ അ​ഖ്സ ര​ക്ത​സാ​ക്ഷി ആ​ശു​പ​ത്രി​യി​ലാ​ണി​പ്പോ​ൾ. ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ള്‍ യു.​എ​സി​ന്‍റെ കു​പ്ര​സി​ദ്ധ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളു​ടേ​തി​നു തു​ല്യ​മാ​ണെ​ന്ന് മു​ൻ ഗ്വ​ണ്ടാ​ന​മോ ത​ട​വു​കാ​ര​ൻ അ​സ​ദു​ല്ല ഹാ​റൂ​ൺ. 14 വ​ർ​ഷ​ത്തോ​ളം ക്യൂ​ബ​യി​ലെ ഗ്വ​ണ്ടാ​ന​മോ ബേ ​ജ​യി​ലി​ൽ ഒ​രു കു​റ്റ​വും ചു​മ​ത്താ​തെ ത​ട​വി​ലാ​യി​രു​ന്നു ഹാ​റൂ​ൺ. യു.​എ​സ് അ​നീ​തി​ക്കെ​തി​രെ പൊ​രു​തി കേ​സ് ജ​യി​ച്ച് 2021ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹാ​റൂ​ൺ അ​തി​ന്‍റെ ത​നി​യാ​വ​ര്‍ത്ത​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു. ഇ​ത് ഒ​രു ജ​ന​പ​ദ​ത്തെ ആ​മൂ​ലാ​ഗ്രം പി​ഴു​തെ​റി​യാ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്. നി​ങ്ങ​ളെ തീ​വ്ര​വാ​ദി​യാ​യി മു​ദ്ര​കു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഒ​രു ത​ര​ത്തി​ലും സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല. അ​മേ​രി​ക്ക​ന്‍ അ​സ​ഹി​ഷ്ണു​ത​യു​ടെ ആ​സു​ര​ത ഇ​സ്രാ​യേ​ല്‍ ക​ട​മെ​ടു​ത്തി​രി​ക്കു​ന്നു. ഗ്വ​ണ്ടാ​ന​മോ​യി​ലും ബ​ഗ്രാ​മി​ലും അ​ബൂ ഗു​റൈ​ബി​ലും ത​ട​വു​കാ​രെ പീ​ഡി​പ്പി​ക്കു​ന്ന​തി​ല്‍ ഒ​രേ ശ​രീ​ര​ഭാ​ഷ​യെ​ന്ന് ഹാ​റൂ​ൺ ‘അ​ൽ​ജ​സീ​റ’ ലേ​ഖ​ക​നാ​യ ഉ​സാ​മ ബി​ൻ ജാ​വേ​ദി​നോ​ട് പ​ങ്കു​വെ​ക്കു​ന്നു. ചാ​ര്‍ജ്ഷീ​റ്റ് ഒ​ന്നു​മി​ല്ലാ​തെ മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഗ്വ​ണ്ടാ​ന​മോ​യി​ൽ കി​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഫ്ഗാ​നി​ലെ മൊ​അ്സാം ബെ​ഗി​ന്‍റെ നി​രീ​ക്ഷ​ണം ഗ​സ്സ​യും ഗ്വ​ണ്ടാ​ന​മോ​യും ഭീ​ക​ര​ത​യു​ടെ ഒ​രേ എ​ഡി​ഷ​ന്‍ത​ന്നെ​യെ​ന്നാ​ണ്. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും അ​ഭി​ഭാ​ഷ​ക​രി​ൽ​നി​ന്നും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ആ​ഹ്വാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും സ​മീ​പ​ഭാ​വി​യി​ൽ കാ​ര്യ​ങ്ങ​ൾ മാ​റി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം.. “പൂ​ച്ച​ക്ക് ആ​ര് മ​ണി കെ​ട്ടും”? ബെ​ഗ് ചോ​ദി​ക്കു​ന്നു. ഫലസ്തീൻ നേതാവ് മർവാൻ ബർഗൗട്ടിയെ ഇസ്രായേലിലെ തെൽഅവീവ് കോടതിയിൽനിന്ന് വിചാരണക്കുശേഷം പൊലീസ് പുറത്തേക്ക് കൊണ്ടുവരുന്നു ഒ​രു വി​ര​ലു​മു​യ​ര​രു​ത് വി​ചാ​ര​ണ കൂ​ടാ​തെ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളെ എ​ന്നെ​ന്നേ​ക്കു​മാ​യി നി​ശ്ശ​ബ്ദ​രാ​ക്കു​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഈ​യി​ടെ ഇ​സ്രാ​യേ​ലി പ​ത്ര​മാ​യ ‘ഹാ​രെ​റ്റ്സ്’ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നി​ര​ന്ത​ര പ്ര​ഹ​രം, ത​ട​വു​കാ​രു​ടെ നേ​രെ നാ​യ്ക്ക​ളെ​ക്കൊ​ണ്ടു​ള്ള ലൈം​ഗി​ക/ ശാ​രീ​രി​ക ആ​ക്ര​മ​ണം, ഇ​സ്രാ​യേ​ൽ പ​താ​ക​യി​ൽ ചും​ബി​ക്കാ​ൻ നി​ര്‍ബ​ന്ധി​പ്പി​ക്ക​ല്‍, പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യെ പ​രി​ഹ​സി​ക്കാ​ന്‍ സ​മ്മ​ർ​ദം ചെ​ലു​ത്ത​ല്‍ തു​ട​ങ്ങി ആ​രോ​ഗ്യ​വും ആ​ത്മാ​ഭി​മാ​ന​വു​മു​ള്ള മ​നു​ഷ്യ​രെ നി​ര്‍ജീ​വ​വും നി​ഷ്ക്രി​യ​വു​മാ​യ പ​രി​തോ​വ​സ്ഥ​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടു​മാ​റ് ജു​ഗു​പ്സാ​വ​ഹ​മാ​യ സ​ര്‍വ വ​ഴി​ക​ളും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് പ​ത്രം വ​സ്തു​ത​ക​ള്‍ നി​ര​ത്തി വ്യ​ക്ത​മാ​ക്കു​ന്നു. ടോ​യ്‌​ല​റ്റി​ലേ​ക്കു​ൾ​പ്പെ​ടെ വെ​ള്ളം റ​ദ്ദ് ചെ​യ്യു​ക, വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക, ന​ഗ്ന​രാ​ക്കി മ​ർ​ദി​ക്കു​ക, ഇ​ല​ക്ട്രി​ക്‌ ഷോ​ക്ക് ഏ​ൽ​പി​ക്കു​ക, മ​തി​യാ​യ അ​ള​വി​ല്‍ ഭ​ക്ഷ​ണം ന​ൽ​കാ​തി​രി​ക്കു​ക, പ​രി​ക്കേ​റ്റ​വ​ര്‍ക്കും രോ​ഗി​ക​ള്‍ക്കും അ​നി​വാ​ര്യ​മാ​യ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക, വൃ​ത്തി​യും വെ​ടി​പ്പും ഒ​ട്ടു​മി​ല്ലാ​ത്ത പ​രി​സ​ര​ങ്ങ​ളി​ല്‍ പാ​ര്‍പ്പി​ക്കു​ക, സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടാ​ത്ത, ക​ത​കു​ക​ൾ അ​ന്യ​മാ​യ അ​തി ശോ​ച്യ ശൗ​ചാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ മ​നു​ഷ്യ​ത്വ വി​രു​ദ്ധ ചെ​യ്തി​ക​ള്‍ക്കു പു​റ​മെ വി​വ​ര​ണാ​തീ​ത​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യ അ​റ​സ്റ്റ്, നി​ർ​ബ​ന്ധി​ത തി​രോ​ധാ​നം, മ​നഃ​പൂ​ർ​വ വ​ധം, ലൈം​ഗി​ക ആ​ഭാ​സം, ന്യാ​യ​മാ​യ വി​ചാ​ര​ണാ നി​ഷേ​ധം, നി​യ​മ ലം​ഘ​നം ആ​ദി​യാ​യ​വ നി​സ്സ​ഹാ​യ​രാ​യ ഒ​രു സ​മൂ​ഹ​ത്തോ​ടു ചെ​യ്യു​ന്ന മാ​പ്പ​ര്‍ഹി​ക്കാ​ത്ത അ​പ​രാ​ധ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ യൂ​റോ-​മെ​ഡ് മോ​ണി​റ്റ​ർ ( Euro-Med Monitor) തു​റ​ന്നെ​ഴു​തു​ന്നു. ത​ട​വു​കാ​ർ​ക്ക് നി​ർ​ണാ​യ​ക​വും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തു​മാ​യ പ​രി​ച​ര​ണം ഉ​ൾ​പ്പെ​ടെ വൈ​ദ്യ​സ​ഹാ​യ​വും ഭ​ക്ഷ​ണ​വും നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നു പു​റ​മെ പ​ട്ടാ​ള​ക്കാ​ര്‍ ത​ട​വു​കാ​രു​ടെ മേ​ല്‍ തു​പ്പു​ക​യും മൂ​ത്ര​മൊ​ഴി​ക്കു​ക​യും (നാ​യ്ക്ക​ളും) ചെ​യ്ത സം​ഭ​വ​ങ്ങ​ള്‍ വ​രെ മോ​ണി​റ്റ​ർ മ​റ​നീ​ക്കി കൊ​ണ്ടു​വ​രു​ക​യു​ണ്ടാ​യി. കാ​വ​ലാ​ളു​ക​ള്‍ ക​ണ്ണി​ല്‍ ചോ​ര​യി​ല്ലാ​ത്ത കാ​പാ​ലി​ക​രാ​കു​ന്ന കാ​ഴ്ച! ശ​വ​പ്പെ​ട്ടി​യു​ടെ വ​ലു​പ്പം മാ​ത്ര​മു​ള്ള ഇ​ടു​ങ്ങി​യ ഇ​രു​ണ്ട കോ​ണു​ക​ളി​ൽ മാ​സ​ങ്ങ​ളും വ​ര്‍ഷ​ങ്ങ​ളും ത​ട​വു​കാ​രെ ഒ​റ്റ​ക്ക് അ​ട​ച്ച് കൊ​ല്ലാ​ക്കൊ​ല ചെ​യ്യു​ന്ന​വ​ര്‍! മൃ​ഗ​ത്തി​നു​ള്ള ആ​നു​കൂ​ല്യ​മോ അ​ന്ത​സ്സോ​പോ​ലും ല​ഭ്യ​മാ​കാ​തെ പോ​കു​ന്ന മ​നു​ഷ്യ​ജ​ന്മ​ങ്ങ​ള്‍! “എ​ന്തു​കൊ​ണ്ട് ഇ​വ​രോ​ട് ഇ​ത്തി​രി ദ​യ കാ​ണി​ച്ചു​കൂ​ടാ..?” ഒ​രു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഓ​ഫി​സ​റോ​ട് ഒ​രി​ക്ക​ല്‍ ഒ​രു പ​ത്ര​ലേ​ഖ​ക​ന്‍ ചോ​ദി​ച്ചു. “അ​വ​ര്‍ ഇ​നി ഞ​ങ്ങ​ള്‍ക്കെ​തി​രെ കൈ ​ചൂ​ണ്ട​രു​ത്.” ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​ത്യു​ത്ത​രം ന​ല്‍കി. സി​റി​യ​യി​ലെ ത​ദ്മൂ​ര്‍ (Palmyra), ഇ​റാ​നി​ലെ എ​വി​ന്‍, കൊ​ളം​ബി​യ​യി​ലെ La Modelo, U. S ഗ്വ​ണ്ടാ​ന​മോ, റ​ഷ്യ​യി​ലെ ബ്ലാ​ക്ക്‌ ഡോ​ള്‍ഫി​ന്‍, ഖ​മ​ർ​റൂ​ഷ് ഭ​ര​ണ​കാ​ല​ത്ത് പ​തി​നാ​യി​ര​ങ്ങ​ളെ കു​രു​തി കൊ​ടു​ത്ത ക​​ംബോ​ഡി​യ​യി​ലെ Tuol Sleng, ല​ക്ഷോ​പ​ല​ക്ഷം മ​നു​ഷ്യ​രെ നി​ഷ്ക​രു​ണം കൊ​ന്നൊ​ടു​ക്കി​യ ഹി​റ്റ്ല​രു​ടെ ഗ്യാ​സ് ചേം​ബ​ര്‍/ കോ​ണ്‍സെ​ന്‍ട്രേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍, ഇ​റാ​ഖി​ലെ അ​ബൂ ഗു​റൈ​ബ്... എ​ല്ലാ​യി​ട​ത്തും ഇ​ങ്ങ​നെ ഒ​രു ബോ​ഡ് വെ​ച്ചു​കാ​ണും : ‘‘ഇ​നി ഒ​രു ശ​ബ്ദ​വും ഞ​ങ്ങ​ള്‍ക്കെ​തി​രെ പൊ​ങ്ങ​രു​ത്...” ഇ​സ്രാ​യേ​ല്‍ കാ​രാ​ഗൃ​ഹ​ങ്ങ​ളി​ല്‍ ആ​യു​സ്സ് ഹോ​മി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട​വ​ര്‍ക്കെ​തി​രെ ക​രാ​ള​മാ​യ മ​റ്റൊ​രു വി​ധി, കൂ​നി​ന്മേ​ൽ കു​രു എ​ന്ന​വ​ണ്ണം! രാ​ഷ്ട്ര​ത്തി​നെ​തി​രെ ‘ഭീ​ക​ര​പ്ര​വ​ര്‍ത്ത​നം’ ന​ട​ത്തു​ന്ന ഫ​ല​സ്തീ​നി​ക​ളെ വ​ധ​ശി​ക്ഷ​ക്ക് അ​നു​വാ​ദം ന​ല്‍കു​ന്ന ഒ​രു ബി​ല്‍ മാ​ര്‍ച്ച് 30, 2026 നു ​ഇ​സ്രാ​യേ​ല്‍ പാ​ര്‍ല​മെ​ന്‍റാ​യ ക്നെ​സ​റ്റ് (Knesset) ചു​ട്ടെ​ടു​ത്തി​രി​ക്കു​ന്നു. സൈ​നി​ക കോ​ട​തി​ക​ളു​ടെ ഈ ​വി​ശി​ഷ്ടാ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ല്‍ ഇ​നി ബി​ന്യ​മി​ന്‍ നെ​ത​ന്യാ​ഹു​വി​നു ചെ​റു​ത്തു​നി​ൽ​പി​ന്‍റെ ശ​ബ്ദ​ങ്ങ​ളെ നി​ഷ്പ്ര​യാ​സം നി​ഷ്പ്ര​ഭ​മാ​ക്കാം. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ല്‍നി​ന്നും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളി​ല്‍നി​ന്നും ഇ​തി​നെ​തി​രെ മു​റ​വി​ളി​യു​യ​ര്‍ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഹ​മാ​സി​ന്‍റെ ര​ക്ത​ത്തി​നു ദാ​ഹി​ക്കു​ന്ന​വ​രു​ടെ കൈ​യ​ടി നേ​ടാ​ന്‍ ഈ ​കാ​ട്ടു​നീ​തി​ക്കാ​യി​ട്ടു​ണ്ട്. തീ​വ്ര വ​ല​തു​പ​ക്ഷ നേ​താ​വും ദേ​ശീ​യ സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യ ഇ​റ്റ​മ​ര്‍ ബെ​ന്‍ ഗ്വീ​ര്‍ (Itamar Ben-Gvir) സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ഷാം​പെ​യ്ന്‍ പാ​നീ​യം പ​ക​ര്‍ന്നു, നി​സ്സ​ഹാ​യ​രെ കൊ​ന്നു​ത​ള്ളാ​നു​ള്ള ഈ ​ഉ​ത്ത​ര​വ് ആ​ഘോ​ഷി​ക്കു​ന്ന ചി​ത്രം വൈ​റ​ല്‍; ഒ​പ്പം ഫാ​ഷി​സ​ത്തി​ന്റെ നൃ​ശം​സ​മാ​യ ന​ട​പ്പു​ശീ​ല​ങ്ങ​ൾ എ​ത്ര​മേ​ൽ ആ​ർ​ഭാ​ട​മാ​യാ​ണ് ‘‘ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന’’​തെ​ന്ന​തി​ന്റെ ആ​വ​ർ​ത്ത​ന​വും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!