അൽ അഹ്സ: നവയുഗം സാംസ്കാരികവേദി അൽ അഹ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഷുഖൈക്ക് യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ദേശ, ഭാഷ വ്യത്യാസമില്ലാതെ ഐക്യത്തിെൻറയും, സ്നേഹത്തിെൻറയും, സാഹോദര്യത്തിെൻറയും പ്രവാസി കൂട്ടായ്മയായി മാറി. മേഖല ഭാരവാഹികളായ ഉണ്ണീ മാധവം, സുശീൽ കുമാർ, വേലു രാജൻ, നാസർ കൊല്ലം, ഷിഹാബ്, അനിൽ, സന്തോഷ് വലിയാട്ടിൽ തുടങ്ങിയവരും, വിവധ യുനിറ്റ് ഭാരവാഹികളും, മെമ്പർമാരും, സമുഹത്തിലെ വിവിധ തലങ്ങളിലുള്ളവരും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഇന്ത്യൻ പ്രവാസികളെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ്, അറബി പൗരന്മാരും ഇഫ്താറിൽ പങ്കെടുത്തു. യൂനിറ്റ് ഭാരവാഹികളായ ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, ഷിബു താഹിർ, സാദീഖ്, സുധിർ കുന്നിക്കോട്, അൻവർ തക്കല, ഹനീഫ, ബഷീർ പള്ളിമുക്ക്, അലിം കല്ലംമ്പലം, മുഹിസിൻ, ഷാജീ പുള്ളി തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.

നവയുഗം അൽ അഹ്സ ഷുഖൈക്ക് ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago