ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം കൊദറിയയിലെ കൂൾഗേറ്റ് കമ്പനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ദല്ല മേഖലയിലെ നൂറുകണക്കിന് പ്രവാസി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികളായ എം.എ.വാഹിദ്, ജമാൽ വില്യാപ്പള്ളി, ദാസൻ രാഘവൻ, മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, തമ്പാൻ നടരാജൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ശരണ്യ എന്നിവരും ദമ്മാമിലെ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖരും ഇഫ്താറിൽ സാന്നിധ്യമറിയിച്ചു. നവയുഗം ദല്ല മേഖല ഭാരവാഹികളായ നിസ്സാം കൊല്ലം, നന്ദകുമാർ, ഷാഫുദ്ദീൻ, വർഗ്ഗീസ്, ശ്രീകുമാർ കായംകുളം, ജയേഷ്, റഷീദ് പുനലൂർ, രാജൻ കായംകുളം, ജിൻസൺ, അനസ്, സൈഫുദ്ദീൻ എന്നിവർ ഇഫ്താർ വിരുന്നിന് ആവശ്യമായ നേതൃത്വം നൽകി.

നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു
M
MadhyamamSource Link
about 2 months ago