ചണ്ഡിഗഢ്: സംസ്ഥാന വെയർഹൗസിങ് കോർപറേഷനിലെ ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ ആരോപണം നേരിടുന്ന പഞ്ചാബ് ഗതാഗത, ജയിൽ മന്ത്രി ലാൽജിത് സിങ് ഭുള്ളർ രാജിവെച്ചു. രാജിവെക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെടുകയായിരുന്നു. വെയർഹൗസിങ് കോർപറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. വിഷംകഴിച്ചതായും മരണത്തിന് കാരണക്കാരൻ മന്ത്രി ഭുള്ളറായിരിക്കുമെന്നും രൺധാവ പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. തന്റെ സഹായിക്ക് ടെൻഡർ നൽകാനും പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി സമ്മതിക്കാനും മന്ത്രി ഭുള്ളർ സമ്മർദം ചെലുത്തിയതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭുള്ളർ പറഞ്ഞു. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
