പട്ടാപ്പകൽ മോഷണം; 20 മിനിറ്റിനിടയിൽ വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

പട്ടാപ്പകൽ മോഷണം; 20 മിനിറ്റിനിടയിൽ വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

നാദാപുരം: കല്ലാച്ചി ടൗണിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ വ്യാപാരിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ. ടൗണിലെ മലഞ്ചരക്ക് വ്യാപാരി തറവട്ടത്ത് താഴക്കുനി ടി.വി.കെ. കുഞ്ഞമ്മദ് ഹാജിയുടെ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. ഉച്ചക്ക് വ്യാപാരി പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. 12.35ന് മേശവലിപ്പ് പൂട്ടി കടയുടെ ഷട്ടർ താഴ്ത്തി പള്ളിയിൽ പോയതായിരുന്നു. തിരിച്ച് 12.55 ന് കടയിൽ തിരിച്ചെത്തിയപ്പോഴാണ് മേശവലിപ്പ് തകർത്ത് പണം കവർന്നത് ശ്രദ്ധയിൽ പെടുന്നത്. മേശയുടെ പൂട്ട് പൊളിച്ച് അതിനകത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടാവ് കൈക്കലാക്കുകയായിരുന്നു. മേശവലിപ്പ് പൊളിക്കാൻ മോഷ്ടാവ് കൊണ്ടുവന്നതെന്ന് കരുതുന്ന ഇരുമ്പായുധം മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു. വ്യാപാരിയുടെ പരാതിയിൽ നാദാപുരം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഒന്നര മാസം മുമ്പ് കടക്കുള്ളിൽ സൂക്ഷിച്ച ഒരു കിന്റൽ കുരുമുളക് ആളില്ലാത്ത സമയം ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയിരുന്നതായി പൊലിസിൽ പരാതിയുണ്ട്. സമീപ സ്ഥലത്തൊന്നും സി.സി.ടി.വി കാമറകൾ ഇല്ലാത്തത് മോഷ്ടാവിന് തുണയായി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പട്ടാപ്പകൽ മോഷണം; 20 മിനിറ്റിനിടയിൽ വ്യാപാരിക്ക് നഷ്ടമായത്… | Boolokam