കാസർകോട്: പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36കാരിക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്‍റെ പരാതിയിലാണ് നടപടി. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് രാജപുരം പൊലീസിന് കൈമാറി. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36കാരിയുടെ പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഹൊസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

പതിനേഴുകാരനെ പീഡിപ്പിച്ചെന്ന്; കാസർകോട് യുവതിക്കെതിരെ പോക്സോ കേസ്
M
MadhyamamSource Link
17 days ago