പത്രിക സമർപണത്തിനിടെ സമയക്രമത്തെ ചൊല്ലി തർക്കം: നിശ്ചയിച്ച മുഹൂർത്തത്തിൽ പത്രിക
സമർപ്പിക്കണം -എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ

പത്രിക സമർപണത്തിനിടെ സമയക്രമത്തെ ചൊല്ലി തർക്കം: നിശ്ചയിച്ച മുഹൂർത്തത്തിൽ പത്രിക സമർപ്പിക്കണം -എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ

M
MadhyamamSource Link
തൃശൂർ: തൃശൂർ മണ്ഡലത്തിലെ നാമനിർനിർദേശ പത്രിക സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽ.ഡി.എഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യു.ഡി.എഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതാണ് സമയക്രമം തെറ്റാൻ കാരണമായത്. മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽ പത്രിക സമർപ്പിക്കണമെന്ന് എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ നിലപാടെടുത്തതോടെയാണ് തർക്കം രൂക്ഷമായി. ഗുജറാത്ത് മുഖ്യമന്ത്രിയും പത്മജ വേണുഗോപാലിനോപ്പം പത്രിക നൽകാനെത്തിയിരുന്നു. എന്നാൽ, മുൻഗണനക്രമം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിക്കാണ് അവസരം ലഭിക്കേണ്ടിയിരുന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം രൂക്ഷമായത്തോടെ നേതാക്കൾ തമ്മിൽ സമവായത്തിലെത്തി. എൽ.ഡി.എഫ് സ്ഥാനാർഥി മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് എൻ.ഡി.എ സ്ഥാനാർഥി പത്രിക നൽകിയതിനുശേഷം എൽ.ഡി.എഫ് സ്ഥാനാർഥി പത്രിക സമർപ്പിക്കുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്രിക സമർപണത്തിനിടെ സമയക്രമത്തെ ചൊല്ലി തർക്കം: നിശ്ചയിച്ച… | Boolokam