പദ്ധതികൾ അവലോകനം ചെയ്തു പ്രധാനമന്ത്രി; അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും

പദ്ധതികൾ അവലോകനം ചെയ്തു പ്രധാനമന്ത്രി; അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും

M
MadhyamamSource Link
കുവൈത്ത് സിറ്റി: മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ. രാജ്യത്തെ തന്ത്രപരമായ കരുതൽ ശേഖരം ശക്തിപ്പെടുത്തുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് വിലയിരുത്തി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. നിലവിലെ സാഹചര്യങ്ങളിൽ പ്രാദേശിക വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുഗമമായ വിതരണ ശൃംഖലകളും സ്ഥിരമായ ഭക്ഷ്യ ലഭ്യതയും നിലനിർത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി, കുവൈത്ത് സപ്ലൈ കമ്പനി ചെയർമാൻ സലാഹ് അൽ കുലൈബ്, കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സി.ഇ.ഒ മുത്‌ലാഖ് അൽ സായിദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പദ്ധതികൾ അവലോകനം ചെയ്തു പ്രധാനമന്ത്രി; അവശ്യവസ്തുക്കളുടെ ലഭ… | Boolokam