BoolokamBoolokam
പന്തൽ, പായസം, ബിഗ് സ്ക്രീൻ; ആത്മവിശ്വാസത്തിൽ ഇന്ദിര ഭവൻ

പന്തൽ, പായസം, ബിഗ് സ്ക്രീൻ; ആത്മവിശ്വാസത്തിൽ ഇന്ദിര ഭവൻ

M
MadhyamamSource Link
തിരുവനന്തപുരം: പന്തൽ, പായസം, ബിഗ് സ്ക്രീൻ...വോട്ടെണ്ണൽ ദിനത്തിൽ വിപുലമായ മുന്നൊരുക്കങ്ങളിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവൻ. പ്രവർത്തകർക്കും നേതാക്കൾക്കും തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനാണ് ഇന്ദിര ഭവന്‍റെ മുന്നിൽ പന്തലിട്ടത്. പാർട്ടി പതാകയുടെ മാതൃകയിൽ ത്രിവർണ സ്വഭാവത്തിലാണ് പന്തൽ. വലിയ എൽ.ഇ.ഡി സ്ക്രീനും ഒരുക്കി. കെ.പി.സി.സി പ്രസിഡന്‍റ് അടക്കം നേതാക്കൾ ഇവിടെയെത്തും. വലിയ വിജയം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പായസവിതരണത്തിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ദിര ഭവനിലെത്തുന്നവർക്കെല്ലാം പായസം നൽകാനാണ് ആലോചന. 10 വർഷത്തിനുശേഷം അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷകളാണ് മുന്നൊരുക്കങ്ങളിൽ പ്രതിഫലിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്തൽ, പായസം, ബിഗ് സ്ക്രീൻ; ആത്മവിശ്വാസത്തിൽ ഇന്ദിര ഭവൻ — M… | Boolokam