പരിഭ്രാന്തി വേണ്ട, നെസ്റ്റോയുടെ കരുതലുണ്ട്; വിലക്കുറവുമായി 'ബിഗ് 3 ബ്ലാസ്റ്റ്' ഏപ്രിൽ 7 മുതൽ

പരിഭ്രാന്തി വേണ്ട, നെസ്റ്റോയുടെ കരുതലുണ്ട്; വിലക്കുറവുമായി 'ബിഗ് 3 ബ്ലാസ്റ്റ്' ഏപ്രിൽ 7 മുതൽ

M
MadhyamamSource Link
മനാമ: വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾക്ക് വിരാമമിട്ട് ബഹ്റൈനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 'ബിഗ് 3 ബ്ലാസ്റ്റ്' മെഗാ സെയിൽ പ്രഖ്യാപിച്ചു. ഏപ്രിൽ 7, 8, 9 തീയതികളിൽ നടക്കുന്ന ഈ സെയിലിലൂടെ വിപണി ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത രീതിയിലുള്ള വൻ വിലക്കുറവാണ് നെസ്റ്റോ വാഗ്ദാനം ചെയ്യുന്നത്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും നിത്യോപയോഗ സാധനങ്ങൾക്കും ഗ്രോസറിക്കും ഒരു തരത്തിലുള്ള ദൗർലഭ്യവും ഉണ്ടാകില്ലെന്നാണ് നെസ്റ്റോയുടെ ഉറപ്പ്. നെസ്റ്റോയുടെ വെയർഹൗസുകളിൽ ആവശ്യമായ എല്ലാ സാധനങ്ങളുടെയും വൻ ശേഖരം സുരക്ഷിതമാണ്. അതിനാൽ പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ട സാഹചര്യം ഇല്ലെന്നും മാനേജ്മെന്‍റ് അറിയിച്ചു. കുടുംബ ബജറ്റുകൾക്ക് ആശ്വാസമേകുന്ന രീതിയിൽ പലചരക്ക് സാധനങ്ങൾ മുതൽ മറ്റ് നിത്യോപയോഗ സാധനങ്ങൾ വരെ ഈ മൂന്ന് ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകും ഗുദൈബിയ, ഹമല, ബുസൈത്തീൻ, മുഹറഖ്, എക്സ്‌സിബിഷൻ റോഡ്, ഈസ ടൗൺ, സനദ് തുടങ്ങി ബഹ്റൈനിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും ഈ ഓഫറുകൾ ഒരേസമയം ലഭ്യമാകും. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന ദൗത്യമാണ് ഈ മെഗാ സെയിലിലൂടെ നെസ്റ്റോ മുന്നോട്ട് വെക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിഭ്രാന്തി വേണ്ട, നെസ്റ്റോയുടെ കരുതലുണ്ട്; വിലക്കുറവുമായി… | Boolokam