പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി

പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി

Posted On date_range 20 April 2026 12:26 PM IST Updated On date_range 20 April 2026 12:26 PM IST പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി text_fields bookmark_border camera_alt അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ തൗ​ഫീ​ക്ക്, ആ​ഷി​ക്ക് അ​മ്പ​ല​പ്പു​ഴ: പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ പൊ​ലീ​സ് ജീ​പ്പ് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ പൊ​ലീ​സ് ക​ട​ന്നെ​ന്നും ആ​ക്ഷേ​പം. ദേ​ശീ​യ പാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വെ പാ​ല​ത്തി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ണ്ടാ​നം വൃ​ക്ഷ വി​ലാ​സം ഷാ​ജി-​ജ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ഷി​ക്ക് (18), സു​ഹൃ​ത്ത് തൗ​ഫീ​ക്ക് എ​ന്നി​വ​ർ ഹ​രി​പ്പാ​ട് നി​ന്ന് ഐ​സ് ക്രീം ​ക​ച്ച​വ​ട​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്തു വെ​ച്ച് പൊ​ലീ​സ് ജീ​പ്പ് ബൈ​ക്കി​ന് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റേ​തോ കേ​സി​ലെ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പൊ​ലീ​സ് തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​വും പ​രി​ശോ​ധി​ച്ച ശേ​ഷം പൊ​ലീ​സ് ക​ട​ന്നു ക​ള​ഞ്ഞു. ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​ട്ടും ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ആ​ഷി​ക്ക് വി​ളി​ച്ച​റി​യി​ച്ച ശേ​ഷം ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മെ​ത്തി ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് ഇ​ടി​ച്ച​തെ​ന്ന് സൂ​ച​ന​യു​ണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Complaint alleges police jeep rammed into bike in the name of inspection

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ച… | Boolokam