പല്ലക്കി സ്ലീപ്പർ ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു

പല്ലക്കി സ്ലീപ്പർ ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു

മംഗളൂരു: മംഗളൂരുവിൽനിന്ന് മന്ത്രാലയയിലേക്കുള്ള കെ.എസ്.ആർ.ടി.സി പല്ലക്കി സ്ലീപ്പർ ബസ് സർവിസ് മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് രണ്ട് കിലോമീറ്റർ ബസ് ഓടിച്ചുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ നാല് നോൺ-എസി സ്ലീപ്പർ ബസുകൾ അവതരിപ്പിച്ചു. മന്ത്രാലയയിലേക്കുള്ള യാത്ര ഇനി 12 മണിക്കൂർ മാത്രമാവും. ഉഡുപ്പി, ശിവമൊഗ, ചിത്രദുർഗ, ബല്ലാരി, അഡോണി വഴി സർവിസ് നടത്തി മന്ത്രാലയത്തിലെത്തും. . നോൺ-എസി പല്ലക്കി ബസുകളിൽ യാത്രക്കാർക്ക് അനുയോജ്യമായ വിവിധ സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബസിലും 30 സീറ്റുകളും നൂതന വാഹന സ്ഥിരത നിയന്ത്രണ സംവിധാനവുമുണ്ട്. ഫ്രണ്ട് ഡാഷ് കാമറ, റിയർ പാർക്കിങ് കാമറ, ഇന്റേണൽ സി.സി ടി.വി കാമറകൾ, സീറ്റുകൾക്ക് മുകളിലുള്ള എൽ.ഇ.ഡി ലൈറ്റുകൾ, പാനിക് ബട്ടൺ, ഫയർ സേഫ്റ്റി സിസ്റ്റം, യു.എസ്ബി, ടൈപ്പ്-സി മൊബൈൽ ചാർജിങ് പോർട്ടുകൾ എന്നിവയാണ് അധിക സൗകര്യങ്ങൾ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പല്ലക്കി സ്ലീപ്പർ ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു — Madhyamam… | Boolokam