Posted On date_range 2 April 2026 8:42 PM IST Updated On date_range 2 April 2026 8:42 PM IST പശ്ചിമ ബംഗാൾ സ്വദേശി ജുബൈലിൽ നിര്യാതനായി text_fields bookmark_border ജുബൈൽ: പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് ഷംഷീർ അൻസാരി (48) ജുബൈലിൽ നിര്യാതനായി. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് ജുബൈലിലെ അൽ മന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്:മുഹമ്മദ് ഷഫീഖ് അൻസാരി. മാതാവ്: മൈമൂൻ നിഷ. ഭാര്യ: ഇസ്രത്ത് പർവീണാ. മക്കൾ: മുഹമ്മദ് റിഹാൻ, രിഫാത് ഫിർദൗസ്, ആലിയ ഫിർദൗസ്. നിലവിൽ അൽ മന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - West Bengal native passes away in Jubail
