പശ്ചിമേഷ്യൻ മേഖലയിലെ സൈനിക സംഘർഷം: സൗദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻറും ചർച്ച നടത്തി

പശ്ചിമേഷ്യൻ മേഖലയിലെ സൈനിക സംഘർഷം: സൗദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻറും ചർച്ച നടത്തി

M
MadhyamamSource Link
റിയാദ്: മിഡിൽ ഈസ്​റ്റിലെ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും അതി​െൻറ പ്രത്യാഘാതങ്ങളും മുൻനിർത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽസീസിയും കൂടിക്കാഴ്ച നടത്തി. മേഖലയുടെയും ലോകത്തി​െൻറയും സുരക്ഷയിലും സ്ഥിരതയിലും നിലവിലെ സംഭവവികാസങ്ങൾ ഉണ്ടാക്കുന്ന സ്വാധീനം ഇരുവരും വിശദമായി ചർച്ച ചെയ്തു. ഗൾഫ് പര്യടനത്തി​െൻറ ഭാഗമായി ശനിയാഴ്ച സൗദിയിലെത്തിയ ഈജിപ്ത് പ്രസിഡൻറ്​, പ്രാദേശിക സംഘർഷങ്ങളിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഗൾഫ് രാജ്യങ്ങളുമായുള്ള ഈജിപ്തി​െൻറ ഐക്യദാർഢ്യം പുനഃസ്ഥാപിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്. ജി.സി.സി രാജ്യങ്ങൾക്കെതിരായ ഇറാ​െൻറ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളും, സിവിലിയൻ-സുപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതും മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അപകടകരമായ നീക്കമാണെന്ന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കി. സൗദിക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ഇറാ​െൻറ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള ഏതൊരു ഭീഷണിക്കെതിരെയും തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽസീസി ആവർത്തിച്ചു പ്രഖ്യാപിച്ചു. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്​ദുൽ ആത്വി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡൻറി​െൻറ ഈ സുപ്രധാന സന്ദർശനം നടന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ മേഖലയിലെ സൈനിക സംഘർഷം: സൗദി കിരീടാവകാശിയും ഈജിപ… | Boolokam