പാചകവാതക ക്ഷാമം; തിങ്കളാഴ്ച്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക ക്ഷാമം; തിങ്കളാഴ്ച്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

M
MadhyamamSource Link
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻന്റ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും സംഘടന അറിയിച്ചു. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നിലവിൽ എൽ.പി.ജി ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ബാക്കിയുള്ള ഹോട്ടലുകൾക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇനി പ്രവർത്തിക്കാൻ സാധിക്കുക. അതുകൂടികഴിഞ്ഞാൽ മേഖല പൂർണ്ണമായും സ്തംഭിക്കും. അതേസമയം പ്രതിസന്ധി നേരിടാൻ ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും ഹോട്ടലുടമകൾ പറഞ്ഞു. എൽ.പി.ജി പ്രതിസന്ധിയുടെ കാര്യത്തിൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടൽ റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ വിഷയത്തിൽ ഇടപ്പെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതക ക്ഷാമം; തിങ്കളാഴ്ച്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധ… | Boolokam