പാഠപുസ്തകങ്ങൾ പങ്കുവെക്കാൻ ബുക്ക് സ്വാപ്പ് പദ്ധതിയുമായി പ്രവാസി വെൽഫെയർ

പാഠപുസ്തകങ്ങൾ പങ്കുവെക്കാൻ ബുക്ക് സ്വാപ്പ് പദ്ധതിയുമായി പ്രവാസി വെൽഫെയർ

M
MadhyamamSource Link
മനാമ: പ്രവാസി കുടുംബങ്ങളുടെ പഠന ചിലവ് കുറയ്ക്കാനും പാഠപുസ്തകങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനുമായി പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ ‘ബുക്ക് സ്വാപ്പ്’ ഷെയർ ദി നോളജ് പദ്ധതി പുതിയ അധ്യായന വർഷത്തിലേക്ക് വേണ്ടി പുനരാരംഭിച്ചു. കഴിഞ്ഞ അധ്യായന വർഷത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങൾ മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് കൈമാറിക്കൊടുക്കാനാണ് പദ്ധതി സംവിധാനമൊരുക്കുന്നത്. വിവിധ സ്കൂളുകളിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേനയാണ് പ്രവാസി വെൽഫെയർ പുസ്തക കൈമാറ്റം നടത്തുന്നത്. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും പാഠപുസ്തകങ്ങളുടെ പുനർ ഉപയോഗം പ്രോത്സാഹിപ്പിച്ച് പഠനരംഗത്ത് പരിസ്ഥിതി സൗഹൃദ സമീപനം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ബുക്ക് സ്വാപ്പ് 'ഷെയർ ദി നോളജ്' പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വക്കുന്നത് എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി സബീന അബ്ദുൽ ഖാദർ പറഞ്ഞു. ഇതിനകം നൂറുകണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനപുസ്തകങ്ങൾ ലഭ്യമാക്കുവാൻ സഹായിച്ച ബുക്ക് സ്വാപ്പ് പദ്ധതി മുൻ വർഷങ്ങളിൽ എന്നപോലെ പുതിയ അധ്യായന വർഷത്തിലും വലിയ രീതിയിൽ പാഠപുസ്തകങ്ങൾ പങ്കുവെക്കാനാകുന്ന ഈ പദ്ധതിയിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അവർ പറഞ്ഞു. പദ്ധതിയുടെ തുടർ ഘട്ടങ്ങളിൽ കൂടുതൽ സ്കൂളുകളെയും ക്ലാസുകളെയും ഉൾപ്പെടുത്താനാണ് പ്രവാസി വെൽഫെയർ ആഗ്രഹിക്കുന്നത് എന്ന് അവർ വ്യക്തമാക്കി. പ്രവാസി വെൽഫെയർ സെക്രട്ടറി സബീന അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫ്ന തയ്യിബ്, ഷിജിന ആഷിഖ്, പ്രവാസി മിത്ര എക്സിക്യൂട്ടീവ് അംഗങ്ങളായ വഫ ഷാഹുൽ, ആബിദ നജ്മുദ്ദീൻ, സാബിറ നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുക്ക് സ്വാപ്പ് പദ്ധതി നിയന്ത്രിക്കുന്നത്ബു ക്ക് സ്വാപ്പ് പദ്ധതിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാനുള്ള ലിങ്ക്: https://chat.whatsapp.com/EaRZEixQ3e15rrKr1BYHMp

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാഠപുസ്തകങ്ങൾ പങ്കുവെക്കാൻ ബുക്ക് സ്വാപ്പ് പദ്ധതിയുമായി പ്ര… | Boolokam