ബംഗളൂരു: സൈനിക പരിശീലനത്തിനിടെ പാരച്യൂട്ടിൽനിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി ഹള്ളിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരിശീലനത്തിന്‍റെ ഭാഗമായി നടത്തിയ ജമ്പില്‍ 50 അടി ഉയരത്തിൽനിന്ന് സൈനികര്‍ വീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്കായി സൈനികരെ ബല്ലാരിയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ബല്ലാരിയിലെ ഐ.ടി.ഐ കോളജ് ഗ്രൗണ്ടിൽ സൈനിക ഹെലികോപ്ടറിലാണ് പരിക്കേറ്റ സൈനികരെ ബംഗളൂരുവിലേക്ക് എയർലിഫ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം പുറത്തു വിട്ടിട്ടില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
