ദുബൈ: ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമായി ഇഫ്താർ സംഗമങ്ങൾ ഒരുക്കി പാരാമൗണ്ട് ഗ്രൂപ്പ്. മാനേജിങ് ഡയറക്ടർ കെ.വി ഷംസുദ്ദീന്‍റെ നേതൃത്വത്തിലാണ് ഇഫ്താർ സംഗമങ്ങൾ ഒരുക്കിയത്. പാരാമൗണ്ട് ഗ്രൂപ്പിന്‍റെ വിവിധ മേഖലകളിൽ നടന്ന സംഗമത്തിൽ കുടുംബാംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ഒപ്പം യു.എ.ഇയിലും ഒമാനിലും ഉപഭോക്താക്കൾക്കായുള്ള ഇഫ്താർ സംഗമങ്ങളും നടത്തിയിരുന്നു. കമ്പനിയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്ന ബിസിനസ് പങ്കാളികളോടും ഉപഭോക്താക്കളോടുമുള്ള നന്ദി സൂചിപ്പിക്കുന്നതിനായി നടന്ന വിരുന്നുകൾ ഇരുരാജ്യങ്ങളിലുമുള്ള ദീർഘകാല ബിസിനസ് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഠിനാധ്വാനത്തെ മാനേജ്മെന്‍റ് ചടങ്ങിൽ അഭിനന്ദിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തന സംസ്കാരവും സാംസ്കാരിക പാരമ്പര്യങ്ങളോടുള്ള ആദരവുമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ടീംവർക്ക്, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇത്തരം ഒത്തുചേരലുകൾ വരും വർഷങ്ങളിലും തുടരുമെന്ന് പാരാമൗണ്ട് ഗ്രൂപ്പ് അറിയിച്ചു. മൂന്ന് പതിറ്റാണ്ടായി ബിസിനസ് രംഗത്ത് തുടരുന്ന പാരാമൗണ്ട് ഗ്രൂപ്പിന്‍റെ പ്രവർത്തന മികവിനൊപ്പം മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്‍റെ ഉദാഹരണമായി ഈ ഇഫ്താർ സംഗമങ്ങൾ മാറി.

പാരാമൗണ്ട് ഗ്രൂപ്പ് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
M
MadhyamamSource Link
about 2 months ago