കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ തയാറെടുപ്പുകളും സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ ഏകോപന യോഗങ്ങളും തുടരുമെന്ന് വികസന, സുസ്ഥിരതാ സഹമന്ത്രി ഡോ. റീം അൽ ഫുലൈജ്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ (ഇ.പി.എ) ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തൽ, വിവിധ പ്രവർത്തനങ്ങളുടെ അവലോകനം, പ്രതികരണ പദ്ധതികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനം പ്രതികരണ കാര്യക്ഷമത വർധിപ്പിക്കുകയും, പ്രതിരോധ നടപടികളെ പിന്തുണക്കുകയും, പരിസ്ഥിതി സംരക്ഷണവും പൊതു സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി ഉണർത്തി. ഇ.പി.എ ആക്ടിംഗ് ഡയറക്ടർ ജനറൽ നൗഫ് ബെഹ്ബെഹാനിയും മറ്റു മുതിർന്ന ഉദ്യോഗസഥരും യോഗത്തിൽ പങ്കെടുത്തു.

പാരിസ്ഥിതിക ആഘാതങ്ങൾ നിരീക്ഷിക്കും, ഏകോപനം ഉറപ്പാക്കും
M
MadhyamamSource Link
23 days ago