പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമായി എൻ.ഡി.എ സ്ഥാനാർഥി ശോഭസുരേന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട് കണ്ണാടിക്കൽ വിതരണം ചെയ്ത തുക പെൻഷൻ പണമാണെന്ന് ബി.ജെ.പി നേതൃത്വം. വോട്ടർമാർക്ക് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ പണം നൽകുന്ന വിഡിയോ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്. എന്നാൽ തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ എന്ന കോൺഗ്രസ് മറുപടി പറഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് അയ്യായിരം രൂപവരെയും അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചവരോട് നിങ്ങൾ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. കണ്ണാടി പഞ്ചായത്തിലെ കണ്ണനൂരിൽ വെച്ചാണ് പണം നൽകുന്നത് പിടികൂടിയത്. കാലങ്ങളായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് കണ്ണാടി. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പണം നൽകി വരുന്നതായി യു.ഡി.എഫ് ആരോപിച്ചിരുന്നു. എസ്.സി കോളനികൾ, ഏറ്റവും പാവപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണ് വ്യാപകമായി പണം വിതരണം ചെയ്തതത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. അതേസമയം, മാധ്യമങ്ങളിൽ നിന്നറിച്ചപ്പോഴാണ് വിവരമറിയുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. ഈ വിഷയം വിശ്വാസത്തിലെടുക്കുകയാണ്. ബി.ജെ.പി ഉത്തരേന്ത്യയിലുൾപ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കി. ഈ ശൈലി കേരളം അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് വിതരണം ചെയ്തത് പെൻഷൻ തുക; തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്ന് കോൺഗ്രസ്
M
MadhyamamSource Link
about 1 month ago