പാലക്കാട്: കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി ഹോട്ടൽ വ്യവസായി എൻഎംആർ റസാഖിനെ പരിഗണിക്കുന്നു. സി.പി.എം മത്സരിക്കുന്ന 86 സീറ്റുകളിൽ 81 ഇടങ്ങളിലെ സ്ഥാനാർഥികളെ ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് അടക്കം അഞ്ച് സീറ്റുകളിലാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതിൽ മുഴുവൻ സ്വതന്ത്രരെയാണ് നിർത്തുക. പാലക്കാട് സ്വതന്ത്രനാകാൻ നിരവധി വ്യവസായ പ്രമുഖരുമായി സിപിഎം ചർച്ച നടത്തിയിരുന്നു. ഒടുവിൽ ഹോട്ടൽ വ്യവസായി എൻഎംആർ റസാഖുമായി ധാരണയിലെത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽ.ഡി.എഫ് പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

പാലക്കാട് സി.പി.എം സ്വതന്ത്രനായി ഹോട്ടൽ വ്യവസായി എൻ.എം.ആർ റസാഖ്?
M
MadhyamamSource Link
about 2 months ago