അൽഐൻ: പാലക്കാട് സ്വദേശി അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ (34) ആണ് മരിച്ചത്. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ മുഹ്സിനെ ഉടൻ അൽഐനിലെ ജീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. അബൂദബിയിൽ പ്രവാസിയായ അസൈനാറിന്‍റെയും സാഹിറാബാനുവിന്‍റെയും മകനാണ്. ഭാര്യ: തബ്ഷീറ. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്ന മയ്യിത്ത് വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

പാലക്കാട് സ്വദേശി അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു
M
MadhyamamSource Link
17 days ago