കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). പാർട്ടി അധ്യക്ഷനായ ജോസ് കെ. മാണി പാലായിൽ മത്സരിക്കും. 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ തന്നെ ജനവിധി തേടും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിലെ സ്ഥാനാർഥി. മണ്ഡലവും സ്ഥാനാർഥികളും പാലാ - ജോസ് കെ. മാണി ഇടുക്കി - റോഷി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളി - ഡോ. എൻ.ജയരാജ് ചങ്ങനാശ്ശേരി - അഡ്വ. ജോബ് മൈക്കിൾ പൂഞ്ഞാർ - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചാലക്കുടി - അഡ്വ. ബിജു ചിറയത്ത് റാന്നി - പ്രമോദ് നാരായൺ തൊടുപുഴ - സിറിയക് ചാഴികാടൻ പിറവം - സാബു കെ. ജേക്കബ് ഇരിക്കൂർ - മാത്യു കുന്നപ്പള്ളി കടുത്തുരുത്തി - നിർമ്മല ജിമ്മി പെരുമ്പാവൂർ - ബേസിൽ പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സ്ഥാനാർഥിത്വം റോഷി അഗസ്റ്റിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് വിമർശനത്തിന് കാരണമായി. തുടർന്ന് റോഷി അഗസ്റ്റിനെ പിന്തുണച്ച് ജോസ് കെ. മാണി രംഗത്ത് വന്നു. റോഷി തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും സഹോദര ബന്ധമാണ് തമ്മിലുള്ളതെന്നും ജോസ് കെ. മാണി വിശദീകരിച്ചു.

പാലായിൽ ജോസ് കെ. മാണി, അഞ്ച് എം.എൽ.എമാരും മത്സരിക്കും; കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ ഇവർ
M
MadhyamamSource Link
about 2 months ago