തിരുവനന്തപുരം: കനത്തചൂടിൽ സംസ്ഥാനത്ത് പാലുൽപാദനം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. 29ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുക്കുമെന്നറിയുന്നു. ചൂട് കനത്തതോടെ പാലുൽപാദനം ഗണ്യമായി കുറയുന്നതായാണ് ഔദ്യോഗിക കണക്ക്. 60 ശതമാനത്തോളം കുറവ് വന്നെന്ന് അനൗദ്യോഗിക കണക്ക് പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗത്തിൽ പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന്റെകൂടി നിർദേശപ്രകാരം നടപടിയുണ്ടായില്ല. തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം നിർബന്ധിതമാകും. പാൽവില ലിറ്ററിന് ആറുരൂപ വർധിപ്പിക്കാനാണ് നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വർധന അനിവാര്യമാണെന്നും വില വർധിപ്പിക്കാൻ മിൽമക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമുണ്ടെങ്കിലും ഇക്കാര്യം സർക്കാറിനെ അറിയിക്കുകയും അഭിപ്രായം തേടേണ്ടതുമുണ്ട്. അതിനാലാണ് ബോർഡ് യോഗത്തിന് മുമ്പ് വീണ്ടും സർക്കാറിന്റെ അഭിപ്രായം തേടുന്നത്. മൂന്നുവർഷമായി വില വർധിപ്പിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Milma price will be increased soon

പാലുൽപാദനം ഗണ്യമായി കുറഞ്ഞു; മിൽമ വില ഉടൻ വർധിപ്പിച്ചേക്കും -ലിറ്ററിന് ആറുരൂപ വർധിപ്പിക്കാനാണ് നീക്കം
M
MadhyamamSource Link
21 days ago