ബംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി-എസ്ടിസി എച്ച് ബംഗളൂരു പാലിയേറ്റിവ് ഹോം കെയർ മാസാന്ത കൺവെൻഷൻ ഇന്നലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നാഷനൽ സെക്രട്ടറിയും പൂക്കോയ തങ്ങൾ ഹോസ്പിസ് കേരള സംസ്ഥാന സമിതി അംഗവുമായ ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ മനുഷ്യരെ സ്നേഹത്താലും പരിചരണത്താലും ചുറ്റിപ്പറ്റുക എന്നത് ഒരു സേവനമാത്രമല്ല, അത് നമ്മുടെ സാമൂഹിക ബാധ്യതയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. എഐ കെഎംസിസി പ്രസിഡന്റ് ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ നീലസാന്ദ്ര, സെക്രട്ടറിമാരായ സിദ്ദീഖ് തങ്ങൾ, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, എന്നിവർ സംസാരിച്ചു. ഏരിയകളിൽ നിന്നുള്ള മാസാന്ത സംഭരണത്തിൽ കലാശിപാളയം ഏരിയ ഒന്നാം സ്ഥാനവും, നീലസാന്ദ്ര ഏരിയ രണ്ടാം സ്ഥാനവും, കെ ആർ പുരം ഏരിയ മൂന്നാം സ്ഥാനവും നേടി. പാലിയേറ്റിവ് രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ ആത്മാർഥതയും സേവനമനോഭാവവും പരിപാടിയിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു.

പാലിയേറ്റിവ് സേവനം കരുണയുടെ ഏറ്റവും ഉയർന്ന രൂപം -ജയന്തി രാജൻ
M
MadhyamamSource Link
about 3 hours ago
