BoolokamBoolokam
പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

M
MadhyamamSource Link
റി​യാ​ദ്: പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​െൻറ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​റ്റ് 18-ലെ ​വ​ലീ​ദ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ജം​ഷാ​ദ് വാ​ക്ക​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​രേ​ഷ് ആ​ല​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ജം​ഷാ​ദ് വാ​ക്ക​യി​ലും പി.​ആ​ർ.​ഒ. ഷി​ഹാ​ബ് ക​രി​മ്പാ​റ​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ചു. സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ സു​രേ​ഷ് ആ​ല​ത്തൂ​ർ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ഡ്മി​ൻ പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ ക​ബീ​ർ പ​ട്ടാ​മ്പി, ബാ​ബു പ​ട്ടാ​മ്പി, ശ്യാം ​സു​ന്ദ​ർ, അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ, ജം​ഷാ​ദ് വാ​ക്ക​യി​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, ഷ​ഫീ​ഖ് പാ​റ​യി​ൽ, മ​ഹേ​ഷ് ജ​യ് എ​ന്നി​വ​ർ ചേ​ർ​ന്ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ഷി​ഫ് ആ​ല​ത്തൂ​രി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ശ്യാം ​സു​ന്ദ​ർ ന​യി​ച്ച സം​ഗീ​ത നി​ശ​യും അ​ര​ങ്ങേ​റി. റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജോ​ജി കോ​ട്ട​യം, ക​മ​ർ ഭാ​നു ടീ​ച്ച​ർ, നൗ​ഫ​ൽ, സു​ഭാ​ഷ് എ​ട​പ്പാ​ൾ, വ​ർ​ഗീ​സ് വ​യ​നാ​ട്, ബാ​ബു​രാ​ജ്, നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, മ​ജീ​ദ്, ബി​ന്യാ​മി​ൻ ബി​ൽ​റൂ, റ​സ്സ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ക​ബീ​ർ പ​ട്ടാ​മ്പി (​ചെ​യ.), ശ്യാം ​സു​ന്ദ​ർ (പ്ര​സി.), മു​സ്ത​ഫ എ​ട​ത്ത​നാ​ട്ടു​ക​ര (ജ​ന. സെ​ക്ര.), റ​ഊ​ഫ് പ​ട്ടാ​മ്പി (ട്ര​ഷ.), ബാ​ബു പ​ട്ടാ​മ്പി (ചീ​ഫ് കോ​ഓ​ഡി.), ഷി​ഹാ​ബ് ക​രി​മ്പാ​റ (പി.​ആ​ർ.​ഒ.), അ​ബൂ​ബ​ക്ക​ർ, ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല (വൈ. ​ചെ​യ.), ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം, മ​നാ​ഫ് പൂ​ക്കാ​ട്ടി​ൽ (വൈ. ​പ്ര​സി.), അ​ൻ​വ​ർ സാ​ദ​ത്ത്, മ​നു മ​ണ്ണാ​ർ​ക്കാ​ട് (ജോ. ​സെ​ക്ര.), അ​ന​സ് മ​ണ്ണാ​ർ​ക്കാ​ട്, ആ​ഷി​ക്ക് മ​ണ്ണാ​ർ​ക്കാ​ട് (ജോ. ​ട്ര​ഷ.), സു​രേ​ഷ് ആ​ല​ത്തൂ​ർ (ഫൈ​നാ. ക​ൺ.), ഇ​സ്ഹാ​ഖ് മ​ണ്ണാ​ർ​ക്കാ​ട് (സ്പോ. ​ക​ൺ.), ഷ​ഹീ​ർ കോ​ട്ട​കാ​ട്ടി​ൽ, സു​ബീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര (ജോ. ​ക​ൺ.), മ​ഹേ​ഷ് ജ​യ് (ആ​ർ​ട്സ് ക​ൺ.), ആ​ഷി​ഫ് ആ​ല​ത്തൂ​ർ (ജോ. ​ക​ൺ.), ഫൈ​സ​ൽ പാ​ല​ക്കാ​ട് (ചാ​രി​റ്റി കോ​ഓ​ഡി.), മു​ജീ​ബ് വ​ള്ളി​ക്കോ​ട്, വാ​സു​ദേ​വ​ൻ, വി​ഘ്നേ​ഷ്, മ​ധു, അ​ബ്​​ദു​ൽ റ​ഷീ​ദ്, അ​ൻ​സ​ർ പ​ള്ളി​ക്ക​ര (ജോ. ​കോ​ഓ​ഡി.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ജം​ഷാ​ദ് വാ​ക്ക​യി​ൽ, അ​ഷ്‌​റ​ഫ്‌ അ​പ്പ​ക്കാ​ട്ടി​ൽ, ഷ​ഫീ​ഖ് പാ​റ​യി​ൽ, ന​ഫാ​സ് അ​ബൂ​ബ​ക്ക​ർ, അ​നീ​ഷ്, സു​ബി​ൻ, ഫൈ​സ​ൽ ബ​ഹ​സ്സ​ൻ, സ​തീ​ഷ്, ഷ​ബീ​ർ പ​ത്തി​രി​പ്പാ​ല, മു​ഹ​മ്മ​ദ്‌ റി​സ്‌​വാ​ൻ പ​ട്ടാ​മ്പി, ഷ​ബീ​ർ അ​ല​ന​ല്ലൂ​ർ എ​ന്നി​വ​രെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!