പിറന്നാൾ ആഘോഷം കഴിഞ്ഞ് മടക്കം; ആലപ്പുഴയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

പിറന്നാൾ ആഘോഷം കഴിഞ്ഞ് മടക്കം; ആലപ്പുഴയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

M
MadhyamamSource Link
പന്തളം: ഉറ്റ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഉണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് ദാറുൽ റഹ്മാനിൽ ഷാലു കാസിമിന്റെ മകൻ അസ്‌ലം ഷാലു (21) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങയ്യത്ത് ജമീലിനെ (21) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 6:30ഓടെ എ.സി റോഡിൽ മങ്കൊമ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അസ്‌ലം ഷാലു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നിലിരുന്ന ജമീലിനെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് ചൊവ്വാഴ്ചയായിരുന്നു ജമീലിന്റെ പിറന്നാൾ. ഇത് ആഘോഷിക്കാനായി ആലപ്പുഴ ബീച്ചിലെത്തിയതായിരുന്നു ഇരുവരും. റീൽസ് ചിത്രീകരണത്തിനും ആഘോഷങ്ങൾക്കും ശേഷം ബുധനാഴ്ച നടക്കാനിരുന്ന അവസാന വർഷ പരീക്ഷയിൽ പങ്കെടുക്കാൻ മടങ്ങുന്നതിനിടെയാണ് വിധി തട്ടിയെടുത്തത്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച ഇരുവരും അടൂർ ഐ.എച്ച്.ആർ.ഡിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളാണ്. അസ്‌ലം ഷാലിന്‍റെ അമ്മ-അൻസി ഷാലു, സഹോദരി-ഹസന.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിറന്നാൾ ആഘോഷം കഴിഞ്ഞ് മടക്കം; ആലപ്പുഴയിൽ ബൈക്കും പിക്കപ്പു… | Boolokam