BoolokamBoolokam
പിഷു പാലക്കാട് ‘ക്ലാസ്സായി തൂക്കി’; ആശംസകളുമായി സിനിമാതാരങ്ങൾ, നന്ദിയറിയിച്ച് രമേഷ് പിഷാരടി

പിഷു പാലക്കാട് ‘ക്ലാസ്സായി തൂക്കി’; ആശംസകളുമായി സിനിമാതാരങ്ങൾ, നന്ദിയറിയിച്ച് രമേഷ് പിഷാരടി

M
MadhyamamSource Link
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലം തൂത്തുവാരിയ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാലോകം. കേരളം യു.ഡി.എഫിന് നൽകിയ വൻ വിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിൽ വോട്ടർമാർക്കും നേതൃത്വത്തിനും പിഷാരടി നന്ദി അറിയിച്ചു. "വിശ്വസിച്ച നേതൃത്വത്തിനും ഒപ്പംനിന്ന പ്രവർത്തകർക്കും നന്ദി. പ്രാർഥിച്ച സുമനസ്സുകൾക്ക് ഈ വിജയം സമർപ്പിക്കുന്നു," എന്നാണ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് ഗോദയിൽ സഹപ്രവർത്തകൻ കൈവരിച്ച വിജയത്തിൽ മലയാള സിനിമാ ലോകം ഒന്നടങ്കം ആഹ്ലാദത്തിലാണ്. ധർമജൻ ബോൾഗാട്ടി, ടിനി ടോം, മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ പിഷാരടിക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ‘‘കന്മഷമില്ല കലിപ്പുമില്ല അണുവോളമില്ല പൊളിവചനം! എന്റെ പ്രിയ സുഹൃത്തിന് സർവ്വ നന്മകളും ഈ മുഹൂർത്തത്തിൽ നേരുന്നു. ഒരു സ്ഥാനാർഥി ജയിച്ച് വരണമെന്ന് ആദ്യമായാണ് ഇത്രയധികം ആഗ്രഹിച്ചത്. അത് സംഭവിച്ചു," -നടൻ മോഹൻ ജോസ് പ്രതികരിച്ചു. "പ്രിയപ്പെട്ട പിഷൂന്, ഇനിയങ്ങോട്ട് പാലക്കാടിന്റെ എം.എൽ.എയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ! ഒന്നും പറയാനില്ല, ക്ലാസ്സായി തൂക്കി," -സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആശംസകളുമായി രംഗത്തെത്തി. വാശിയേറിയ പോരാട്ടത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെ 12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിഷാരടി പരാജയപ്പെടുത്തിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം നിലനിർത്താനായത് കോൺഗ്രസിന് രാഷ്ട്രീയമായി വലിയ നേട്ടമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!