വടകര: പി.വി. അന്‍വര്‍ അയച്ചതെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട കത്തില്‍ തന്റെ പേര് പരാമര്‍ശിച്ചതിന്റെ യുക്തി അറിയില്ലെന്ന് കെ.കെ. രമ എം.എൽ.എ. പി.വി. അന്‍വറുമായി ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ല. ആര്.എം.പി.ഐക്ക് അത്തരമൊരു ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. പാര്‍ട്ടിയോടോ തന്നോടോ ചോദിക്കാതെ ഇത്തരത്തില്‍ പേര് പരാമര്‍ശിച്ച് കത്തുകൊടുത്തിട്ടുണ്ടെങ്കിൽ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും കെ.കെ. രമ വ്യക്തമാക്കി. കഴിഞ്ഞദിവസം പി.വി. അന്‍വര്‍ തൃണമൂൽ കോണ്‍ഗ്രസ് വിട്ടതിനുശേഷം തൃണമൂൽ പുറത്തുവിട്ട കത്തിലാണ് കെ.കെ. രമ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍കൂടി പാർട്ടിയിൽ ചേരുമെന്ന തരത്തില്‍ അന്‍വര്‍ കൊടുത്ത കത്ത് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് കെ.കെ. രമയുടെ വിശദീകരണം.

പി.വി. അന്വറുമായിഒരുതരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല -കെ.കെ. രമ
M
MadhyamamSource Link
18 days ago