കുവൈത്ത് സിറ്റി: രാജ്യത്ത് പുകയിലയും സിഗരറ്റും ഇനി വീട്ടിലെത്തില്ല. പുകയില, സിഗരറ്റുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അനുബന്ധ ഉപഭോഗ ഉപകരണങ്ങൾ എന്നിവയുടെ ഹോം ഡെലിവറിയും ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള വിൽപ്പനയും നിരോധിച്ചു. ഇതുസംബന്ധിച്ചു വാണിജ്യ വ്യവസായ മന്ത്രാലയം മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. മാർച്ച് 15 മുതൽ പ്രാബല്യത്തിൽ ഈ പ്രമേയം നിലവിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കൽ, അടച്ചുപൂട്ടലുകൾ, പിഴ എന്നിവ നേരിടേണ്ടിവരും. പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കൽ, പുതിയ നിയമങ്ങൾ പാലിക്കൽ എന്നിവ ഉറപ്പാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
