Posted On date_range 2 April 2026 12:07 PM IST Updated On date_range 2 April 2026 12:07 PM IST പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു; ഇന്നു മുതൽ പ്രാബല്യത്തിൽ text_fields bookmark_border മനാമ: രാജ്യത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ 'ഫ്യുവൽ പ്രൈസ് കമ്മിറ്റി' പുറത്തുവിട്ടു. പരിഷ്കരിച്ച നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ ഇന്ധനങ്ങളുടെ ലിറ്റർ വില ജയ്യിദ് (91): 0.223 ബി.ഡി, മുംതാസ് (95): 0.253 ബി.ഡി, സൂപ്പർ (98): 0.314 ബി.ഡി, ഡീസൽ: 0.220 ബി.ഡി ഇപ്രകാരമാണ്. ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡി മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എണ്ണ-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് എല്ലാ മാസവും അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരം പരിഗണിച്ച് ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - New fuel prices announced; effective from today

പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു; ഇന്നു മുതൽ പ്രാബല്യത്തിൽ
M
MadhyamamSource Link
about 1 month ago