പുനലൂരില്‍ ഒത്തുതീർപ്പ്: കെ.സി വേണുഗോപാൽ ഇടപെട്ടു, സഞ്ജയ് ഖാന്‍ മത്സരരംഗത്തുനിന്ന് പിന്മാറി

പുനലൂരില്‍ ഒത്തുതീർപ്പ്: കെ.സി വേണുഗോപാൽ ഇടപെട്ടു, സഞ്ജയ് ഖാന്‍ മത്സരരംഗത്തുനിന്ന് പിന്മാറി

M
MadhyamamSource Link
Posted On date_range 23 March 2026 2:57 PM IST Updated On date_range 23 March 2026 2:57 PM IST പുനലൂരില്‍ ഒത്തുതീർപ്പ്: കെ.സി വേണുഗോപാൽ ഇടപെട്ടു, സഞ്ജയ് ഖാന്‍ മത്സരരംഗത്തുനിന്ന് പിന്മാറി text_fields bookmark_border കൊല്ലം: പുനലൂരിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ഉടലെടുത്ത തർക്കം ഒത്തുതീപ്പാക്കി. പുനലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാന്‍ പിന്മാറി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാന്‍ മത്സരസ രംഗത്തെത്തിയത്. കെ.സി വേണുഗോപാല്‍ ചില ഉറപ്പുകള്‍ നല്‍കിയതായി സഞ്ജയ് ഖാന്‍ പറഞ്ഞു. പുനലൂര്‍ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സഞ്ജയ് ഖാന്‍ ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ, സഞ്ജയ് ഖാനെ പിന്തിരിപ്പിക്കുന്നതിനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമാക്കിയിരുന്നു. പി.സി വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണില്‍ വിളിച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്ന് സഞ്ജയ് ഖാനെ അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കുന്നതെന്നായിരുന്നു സഞ്ജയ് ഖാന്റെ നിലപാട്. തുടര്‍ന്നാണ് കെ.സി വേണുഗോപാല്‍ ഇടപെട്ട് അനുനയിപ്പിക്കുകായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Sanjay Khan withdraws from the contest after a settlement was reached in Punalur

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂരില്‍ ഒത്തുതീർപ്പ്: കെ.സി വേണുഗോപാൽ ഇടപെട്ടു, സഞ്ജയ് ഖ… | Boolokam