പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

M
MadhyamamSource Link
Posted On date_range 21 March 2026 3:35 PM IST Updated On date_range 21 March 2026 3:35 PM IST പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എം.ബി.ബി.എസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇത് മാതാപിതാക്കള്‍ എതിര്‍ത്തു. വളർത്തുപൂച്ചയെചൊല്ലി പലതവണ യുവതി വീട്ടുകാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പൂച്ചയെ ഉപേക്ഷിക്കേണ്ടിവരുമെന്ന മാനസിക സംഘർഷത്തെ തുടര്‍ന്നാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ വളര്‍ത്തുപൂച്ച മരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ മീര്‍പേട്ടില്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Woman doctor commits ‘suicide’ after parents object to keeping pet cat

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് വന… | Boolokam