Posted On date_range 18 March 2026 10:11 AM IST Updated On date_range 18 March 2026 10:11 AM IST പെരുന്നാൾ അവധി: അറവുശാലകൾക്ക് ദുബൈയിൽ പുതിയ സമയക്രമം text_fields bookmark_border ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ എമിറേറ്റിലുടനീളമുള്ള അറവുശാലകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകൾക്ക് പുതിയ സമയക്രമം ബാധകമാണ്. പെരുന്നാളിന്‍റെ ആദ്യ അവധി ദിനത്തിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ടുവരെയും രണ്ടാം ദിനവും മൂന്നാം ദിനവും രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരേയുമായിരിക്കും അറവുശാലകൾ പ്രവർത്തിക്കുക. അവധി ദിനങ്ങളിൽ വർധിച്ച ആവശ്യങ്ങൾ നിറവേറ്റാനും താമസക്കാർക്ക് സുഗമമായ സേവനങ്ങൾ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമയ മാറ്റമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Eid holiday: New timings for slaughterhouses in Dubai

പെരുന്നാൾ അവധി: അറവുശാലകൾക്ക് ദുബൈയിൽ പുതിയ സമയക്രമം
M
MadhyamamSource Link
about 2 months ago