പെരുന്നാൾ വിപണി സജീവമാക്കി ഗ്രാൻഡ് ഹൈപ്പർ; ആകർഷക ഓഫറുകൾ

പെരുന്നാൾ വിപണി സജീവമാക്കി ഗ്രാൻഡ് ഹൈപ്പർ; ആകർഷക ഓഫറുകൾ

M
MadhyamamSource Link
കുവൈത്ത് സിറ്റി: പെരുന്നാൾ ആഘോഷത്തിന് വിലകുറവും പ്രത്യേക ഓഫറുകളുമായി ഉപഭോക്താക്കൾക്ക് ആഘോഷ ഷോപ്പിങ് അനുഭവം ഒരുക്കി പ്രമുഖ റീ​​ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ. രാജ്യത്തുടനീളമുള്ള 48 ശാഖകളിലും പെരുന്നാളിന് പ്രത്യേക ഇനങ്ങൾ ഒരുക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു. ആഗോള തലത്തിലും പ്രാദേശികമായും വിപണിയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും, ഉപഭോക്താക്കൾക്ക് അമിതഭാരമില്ലാതെ ആഘോഷിക്കാനുള്ള അവസരം ഗ്രാൻഡ് ഹൈപ്പർ ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ മുതൽ പെരുന്നാൾ വിഭവങ്ങൾ തയാറാക്കാൻ ആവശ്യമായ എല്ലാ ഉൽപന്നങ്ങളും മികച്ച വിലയിൽ ലഭ്യമാണ്. കുവൈത്തിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ, ഗ്രാൻഡ് ഫ്രഷ് സ്റ്റോറുകളിലും ആനുകൂല്യങ്ങൾ ലഭ്യമാണ്. പെരുന്നാൾ പ്രമാണിച്ച് പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിഭാഗത്തിൽനിന്നും 15 ദീനാറിന് സാധനങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും. ഭക്ഷ്യസാധനങ്ങൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും പ്രത്യേക വിലക്കിഴിവുകൾ ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ കാലത്തെ തിരക്ക് പരിഗണിച്ച് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും മതിയായ സ്റ്റോക്ക് ഉണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിതരണ ശൃംഖലയിൽ തടസ്സം ഇല്ലാതിരിക്കാൻ കുവൈത്ത് സർക്കാറിൽ നിന്ന് ലഭിക്കുന്ന പൂർണ്ണ പിന്തുണയും സഹകരണവും തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധരാണ്. സർക്കാർ പിന്തുണയോടെ, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നത് തുടരുമെന്നും ഗ്രാൻഡ് ഹൈപ്പർ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുന്നാൾ വിപണി സജീവമാക്കി ഗ്രാൻഡ് ഹൈപ്പർ; ആകർഷക ഓഫറുകൾ — M… | Boolokam