പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ നീക്കം ചെയ്തത് 1726 പ്രചാരണ ബോർഡുകൾ

പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ നീക്കം ചെയ്തത് 1726 പ്രചാരണ ബോർഡുകൾ

M
MadhyamamSource Link
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിൽ എറണാകുളം ജില്ലയിലെ ആന്‍റിഡീഫസ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 1726 പ്രചരണ ബോര്‍ഡുകള്‍. ബുധനാഴ്ച മാത്രം 1376 പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ 1281 പോസ്റ്ററുകൾ, 75 ബാനറുകൾ, നാല് ചുവരെഴുത്തുകൾ, 16 മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ mccernakulam2026@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ തത്സമയം അയക്കാം. സി-വിജിൽ ആപ്പിൽ ബുധനാഴ്ച ലഭിച്ച 137 പരാതികളിൽ 134 എണ്ണത്തിൽ നടപടിയെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ നീക്കം ചെയ്തത് 1726 പ്രചാരണ… | Boolokam