ആലപ്പുഴ:പെരുമ്പളം ഗ്രാമത്തിന്‍റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന 'ഗോഡ്സ് ഓൺ ഐലന്‍റ്' എന്ന ഡോക്യുമെന്‍ററി യുടെ ചിത്രീകരണം പെരുമ്പളത്തും , സമീപ പ്രദേശത്തുമായി പൂർത്തിയായി. ദ്വീപ് ജനതയുടെ അതിജീവനമാണ് ചിത്രം പറയുന്നത്. നാടിന്റെ സംസ്ക്കാരം, ഭൂപ്രകൃതി, പരിസ്ഥിതി, ജനതയുടെ അതിജീവനം, തുടങ്ങി ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്റ്' പറയുന്നതെന്ന് ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിച്ച പി.ആർ. സുമേരൻ പറഞ്ഞു. പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നാണ് ചിത്രീകരണം ആരംഭിച്ചത്. പെരുമ്പളത്തിലെ മുഴുവൻ വാർഡുകളിലുമായി ചിത്രീകരണം നടന്നു. ബാനർ: ശ്രിയ ക്രിയേഷൻസ്. നിർമാണം: പ്രദീപ് രാജ്, ഡോ :ശ്രീചിത്ര പ്രദീപ്. രചന -സംവിധാനം: പി.ആർ സുമേരൻ. ക്രിയേറ്റീവ് ഹെഡ്: എം.ടി. അപ്പൻ. കാമറ: നിത്യാനന്ദ ജഗൻ. തിരക്കഥ: സജീവ് പ്രഭാകരൻ. പബ്ലിസിറ്റി ഡിസൈൻസ്: പി.ആർ മീഡിയ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്.

പെരുമ്പളത്തിന്റെ അതിജീവനം പറയുന്ന 'ഗോഡ്സ് ഓൺ ഐലന്റ്' ചിത്രീകരണം പൂർത്തിയായി
M
MadhyamamSource Link
about 2 months ago