ബംഗളൂരു: പെട്രോൾ, ഡീസൽ ക്ഷാമം സംബന്ധിച്ച അഭ്യൂഹങ്ങൾ അവഗണിക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.രാജ്യത്തുടനീളമുള്ള ചില്ലറ വിൽപനശാലകളിൽ ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ധനക്ഷാമം രൂക്ഷമാണെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോൾ പമ്പുകള്‍ക്കു മുന്നില്‍ ആളുകള്‍ കുപ്പികൾ, ക്യാനുകൾ എന്നിവയുമായ വരി നില്‍ക്കുകയാണ്. ഇത്തരത്തില്‍ പെട്രോള്‍ ശേഖരിക്കുന്നത് അപകടകരമാണ്. ഈ പ്രവണത ആവര്‍ത്തിക്കരുതെന്ന് സർക്കാർ പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. വാഹനങ്ങളുടെ ടാങ്കുകളിലേക്ക് നേരിട്ട് ഇന്ധനം നിറക്കാന്‍ മാത്രമെ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതിയുള്ളൂ. കുപ്പികളിലോ ക്യാനുകളിലോ ഇന്ധനം വിതരണം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരപരിധിയിൽ ഇന്ധനക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഹുബ്ബള്ളി ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ മുന്നറിയിപ്പ് നൽകി. വിതരണത്തിന് ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. മാർച്ച് 24ന് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണറേറ്റ് പരിധിയിലുള്ള പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിനായി വലിയ വരി പ്രത്യക്ഷപ്പെട്ടുവെന്ന് സമൂഹ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ഇന്ധന കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തിയതായും മേഖലയിൽ പെട്രോളിനോ ഡീസലിനോ ക്ഷാമമില്ലെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ ക്ഷാമം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ പരിഭാന്ത്രരാവരുത് -കർണാടക സർക്കാർ
M
MadhyamamSource Link
about 1 month ago