കുവൈത്ത് സിറ്റി: കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം വിമാനമാർഗ്ഗം നാട്ടിലേക്ക് അയച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു
M
MadhyamamSource Link
about 1 month ago