Posted On date_range 26 March 2026 10:09 AM IST Updated On date_range 26 March 2026 10:09 AM IST പൊതുജനാരോഗ്യത്തിന് ഭീഷണി; റസ്റ്റാറന്റ് പൂട്ടി text_fields bookmark_border അബൂദബി: ഗുരുതരമായ ഭക്ഷ്യ സുരക്ഷാ നിയമലംഘനം നടത്തിയ അബൂദബി മുസഫ വ്യവസായ സിറ്റിയിലെ ബേക്കറി ആന്‍ഡ് റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ). പൊതു ജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന നിയമലംഘനം നടത്തിയതിനാണ് സ്ഥാപനം അടച്ചുപൂട്ടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ സ്ഥാപനം ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതായും ഇതു തിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയെന്നും അഡാഫ്സ അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിലും എമിറേറ്റിലുടനീളം ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിലുമുള്ള അഡാഫ്സയുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്നും അധികൃതര്‍ വ്യക്ത മാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Restaurant closed due to threat to public health

പൊതുജനാരോഗ്യത്തിന് ഭീഷണി; റസ്റ്റാറന്റ് പൂട്ടി
M
MadhyamamSource Link
about 1 month ago