Posted On date_range 21 April 2026 3:56 PM IST Updated On date_range 21 April 2026 3:57 PM IST പൊതുപ്രഭാഷണം സംഘടിപ്പിച്ചു text_fields bookmark_border മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പരീക്ഷണങ്ങളിലെ വിശ്വാസി' എന്ന പ്രമേയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ സജീർ കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വിശ്വാസദാർഢ്യത്തോടെ നേരിടാൻ വിശ്വാസിക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രസിഡന്റ് ബഷീർ കാവിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അലി റിസാൻ ഖിറാഅത്ത് നടത്തി. യൂണിറ്റ് സെക്രട്ടറി റിയാസ് നന്ദി പറയുകയും ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Public lecture organized.
