അബൂദബി: തിരൂർ പൊൻമുണ്ടം സ്വദേശി മുഹമ്മദ് ശരീഫ്(35) അബൂദബിയിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബൂദബി ത്വാഖ കമ്പനിയിലെ ജീവനക്കാരനാണ്. ഐ.സി.എഫ് മുസഫ അൽ ജിമ്മി യൂനിറ്റ് ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. പിതാവ്: പൊന്നോംകടവത്ത് മുഹിയുദ്ദീൻ കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: സുഹൈമത്ത്. മക്കൾ: മുഹമ്മദ് ശമ്മാസ്, ഫാത്തിമ ഷാഹിമ. സഹോദരങ്ങൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷാക്കിർ, ഹഫ്സത്ത്, ഉമ്മുഹബീബ. അബൂദബി ബനിയാസ് മോർച്ചറി ഹോസ്പിറ്റലിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് കബീർ മുസ്ല്യാർ കുറ്റിപ്പുറം നേതൃത്വം നൽകി. നടപടിക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകരും നേതൃത്വം നൽകി. മൃതദേഹം നാട്ടിലെത്തിച്ച് പൊൻമുണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
