മസ്കത്ത്: സീബ് വിലായത്തിൽ പൊലീസുകാരനെന്ന വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ, അവരുടെ മൊബൈൽ ഫോണും കൈവശം ഉണ്ടായിരുന്ന പണവും കവരുകയായിരുന്നു. വിദേശ വനിയയുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് അറസ്റ്റ് . പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സീബിലെ തന്നെ മറ്റൊരു സംഭവത്തിൽ ഒരു വീട്ടിൽ മോഷണം നടത്തിയതിന് രണ്ട് ഏഷ്യൻ പൗരന്മാരെയും ആർ.ഒ.പി അറസ്റ്റ് ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

പൊലീസ് ചമഞ്ഞ് വിദേശ വനിതയെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago