റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി നേതൃത്വത്തിൽ സംഘടനയിലെ അംഗങ്ങൾക്കായി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മൻസൂറയിലെ ഇന്ത്യൻ ബ്രീസ് റെസ്റ്റോൻറിൽ നടന്ന ചടങ്ങിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് കണ്ണൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സലീം കളക്കര, റസാഖ് പുറങ്ങ്, അൻസാർ നൈതല്ലൂർ, കബീർ കാടൻസ്, ഷമീർ മേഘ, ഷംസു പൊന്നാനി, അസ്ലം കളക്കര, സുഹൈൽ മഖ്ദൂം, അൻവർ ഷാ, വി. അഷ്കർ, ലബീബ് മാറഞ്ചേരി, സാഫിർ പൊന്നാനി, ബക്കർ കിളിയിൽ, ബാസിൽ ഇബ്രാഹിം, മുക്താർ വെളിയംകോട്, കെ. അൽത്താഫ്, രമേശ് വെള്ളേപ്പാടം, അൻവർ കറുകതിരുത്തി, നിഷാം, അഷ്കർ വെളിയംകോട്, ഷമീറ ഷമീർ, റഷാ സുഹൈൽ, നിഷ ഷംനാദ്, സാബിറ ലബീബ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ വിരുന്ന്
M
MadhyamamSource Link
about 2 months ago