Posted On date_range 22 April 2026 1:47 PM IST Updated On date_range 22 April 2026 1:47 PM IST പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്:സ്വത്തുക്കള്‍ ജപ്തി ചെയ്തു text_fields bookmark_border പാലക്കാട്: ബഡ്‌സ് നിയമപ്രകാരം പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെയും കുറ്റാരോപിതരുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ജില്ല കലക്ടറും അസിസ്റ്റന്റ് കോംപീറ്റന്റ് അതോറിറ്റിയുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളിലെ ബ്രാഞ്ചുകളില്‍ നിന്ന് 616.31 ഗ്രാം സ്വര്‍ണവും 3,02,460 രൂപയും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ വാഗ്ദാനം ചെയ്ത തുകയോ നിക്ഷേപകര്‍ക്ക് നല്‍കാതെ കബളിപ്പിച്ചെന്ന പരാതികളിലാണ് നടപടി. പല ജില്ലകളിലെയും സ്റ്റേഷനുകളില്‍ സ്ഥാപനത്തിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ/ കുറ്റാരോപിതരുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനും കോംപീറ്റന്റ് അതോറിറ്റി (ഗവ. സെക്രട്ടറി) നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Popular Finance fraud: Assets seized

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്:സ്വത്തുക്കള്‍ ജപ്തി ചെയ്തു
M
MadhyamamSource Link
18 days ago