ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിടെ, തന്ത്രപ്രധാന സഹകരണങ്ങൾ ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വാഷിങ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന പ്രതിരോധം - സുരക്ഷാ സഹകരണങ്ങളെ കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചർച്ചയായി. പ്രാദേശിക -അന്തർദേശീയ തലത്തിൽ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Defense and Security Cooperation Qatari Prime Minister-US Defense Secretary Meet

പ്രതിരോധ -സുരക്ഷാ സഹകരണം: ഖത്തർ പ്രധാനമന്ത്രി -യു.എസ് പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ച
M
MadhyamamSource Link
about 1 month ago