ദോഹ: സാമൂഹിക സേവന രംഗത്തെ മികവിനുള്ള പ്രഥമ 'റൗദ അവാർഡുകൾ' (റൗദ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ വർക്ക്) അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിതരണം ചെയ്തു. സാമൂഹിക വികസന -കുടുംബ കാര്യ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി ചടങ്ങിൽ സംസാരിച്ചു. റാഫിൾസ് ദോഹ ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം, വിവിധ മന്ത്രിമാർ, ശൈഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു. വ്യക്തികൾ, കുടുംബങ്ങൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളിലായി സാമൂഹിക സേവന രംഗത്തെ മികവ് പ്രകടിപ്പിച്ച 11 പേരെ അമീർ ആദരിച്ചു. സമൂഹത്തിൽ മികവിന്റെ സംസ്കാരം വളർത്തുന്നതിലും സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിലും ലക്ഷ്യമിട്ടാണ് അവാർഡ് നൽകുന്നത്. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അവാർഡിന്റെ സ്വാധീനത്തെയും പ്രാധാന്യത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. അവാർഡ് നേടിയ വിവിധ സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

പ്രഥമ റൗദ അവാർഡുകൾ അമീർ വിതരണം ചെയ്തു
M
MadhyamamSource Link
about 1 month ago