വെറും വയറ്റിലെ രക്തപരിശോധനയിൽ പഞ്ചസാരയുടെ അളവ് നോർമൽ ആണെന്ന് കണ്ട് പ്രമേഹമില്ലെന്ന് സമാധാനിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് പുറത്തുവിട്ട വിവരങ്ങളാണ് പ്രമേഹ നിർണ്ണയത്തിലെ പുതിയ കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ട് ഫാസ്റ്റിങ് ടെസ്റ്റ് മാത്രം പോരാ? നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. ഫാസ്റ്റിങ് ടെസ്റ്റ് ആ പ്രത്യേക സമയത്തെ അവസ്ഥ മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഷുഗർ വർധനവാണ് പലപ്പോഴും നാഡികൾക്കും രക്തക്കുഴലുകൾക്കും ആദ്യമേ കേടുപാടുകൾ വരുത്തുന്നത്. അതോടൊപ്പം ഉറക്കക്കുറവ്, മാനസിക സമ്മർദം, തലേദിവസത്തെ ആഹാരം എന്നിവ ഫാസ്റ്റിങ് ഷുഗർ റിസൾട്ടിനെ സ്വാധീനിച്ചേക്കാം. ഫാസ്റ്റിങ് ടെസ്റ്റിനേക്കാൾ കൃത്യമായ വിവരങ്ങൾ നൽകാൻ സാധികുന്ന പരിശോധനാ രീതിയാണ് HbA1c. ഇത്തരം പരിശോധനയിലൂടെ കഴിഞ്ഞ രണ്ട് മുതൽ മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് അറിയാം. സാധാരണയായി 8 മുതൽ 10 മണിക്കൂർ വരെ രാത്രി മുഴുവൻ ഉപവസിച്ചതിന് ശേഷമാണ് ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് പരിശോധിക്കുന്നത്. ആ പ്രത്യേക സമയത്ത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയാണെന്ന് ഇത് കാണിക്കുന്നു. ഇക്കാരണത്താൽ, പ്രമേഹമോ പ്രീ-ഡയബറ്റിസോ തിരിച്ചറിയുന്നതിനുള്ള ആദ്യകാല സ്‌ക്രീനിങ് ടെസ്റ്റുകളിൽ ഒന്നായിട്ടാണിത് ഉപയോഗിക്കുന്നതെന്ന് മാത്രവുമല്ല, ദിവസേനയുള്ള മാറ്റങ്ങൾ ഈ പരിശോധനയെ ബാധിക്കില്ല. പ്രീ-ഡയബറ്റിസ് ഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയാനും ഹൃദയം, വൃക്ക, നാഡികൾ എന്നിവക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാനും ഇത് സഹായിക്കും. അതുകൊണ്ട് വെറും വയറ്റിലെ പരിശോധനയോടൊപ്പം തന്നെ HbA1c കൂടി ചെയ്യുന്നത് പ്രമേഹ നിർണ്ണയം കുറ്റമറ്റതാക്കാൻ സഹായിക്കുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം

പ്രമേഹമില്ലെന്ന് ഉറപ്പാണോ? ഫാസ്റ്റിങ് ടെസ്റ്റ് മാത്രം വിശ്വസിക്കരുത്!
M
MadhyamamSource Link
about 2 months ago