ഹാഇൽ: നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം (80) സൗദി അറേബ്യയിലെ ഹാഇലിൽ നിര്യാതനായി. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 46 വർഷമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷത്തിലേറെയായി ഹാഇലിലെ സനാഇയ്യയിൽ സ്വന്തമായി വെൽഡിങ് വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സദിയാൻ മഖ്ബറയിൽ ഖബറടക്കി. സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു. ഫവിലാബീവിയാണ് ഭാര്യ. സഫീർ, സഫ്ന എന്നിവർ മക്കളും അംജദ് ഖാൻ, അമീന എന്നിവർ മരുമക്കളുമാണ്.

പ്രവാസലോകത്ത് 46 വർഷം; കിളിമാനൂർ സ്വദേശി അബ്ദുൽ സലാം ഹാഇലിൽ നിര്യാതനായി
M
MadhyamamSource Link
22 days ago